മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വസുന്തര ദാസ്. രാവണപ്രഭു എന്ന ഒറ്റ സിനിമയിലൂടെയാണ് വസുന്തര ദാസ് എന്ന നടി മലയാളി പ്രേക്ഷകര്‍ക്ക് ഇടയില്‍ സുപരിചിതയായി മാറിയത്.
ഈ സിനിമ ഹിറ്റായതോടെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാന്‍ ഈ താരസുന്ദരിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ സിനിമകളിലെല്ലാം താരം സജീവമായിരുന്നു.
ഒരു നല്ല നടി മാത്രമല്ല വസുന്തര ദാസ്. മറിച്ച് ഒരു ഗായിക കൂടിയാണ്. നടിയാവണമെന്ന് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പോപ്പ് ഗായികയാവണമെന്നായിരുന്നു ആഗ്രമെന്നും പോപ് സംഗീതത്തോട് അത്രത്തോളം പ്രണയമായിരുന്നുവെന്നും വസുന്തര ദാസ് പറഞ്ഞിരുന്നു.
ബാംഗ്ലൂരിലാണ് താരം ജനിച്ച് വളര്‍ന്നത്. കിഷന്‍ ദാസും, നിര്‍മലാദാസുമായിരുന്നു മാതാപിതാക്കള്‍. കുഞ്ഞുന്നാളുമുതലേ വസുന്തര സംഗീതം പഠിക്കുന്നുണ്ടായിരുന്നു. അടുത്ത സുഹൃത്തും ഡ്രമ്മിസ്റ്റുമായ റോബര്ട്ട് നരേന്‍ ആണ് താരത്തെ വിവാഹം ചെയ്തത്.
1999 ല്‍ ആയിരുന്നു വിവാഹം. കമലഹാസനൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു വസുന്തര ആദ്യം സിനിമയിലെത്തിയത്. 2001 ല്‍ മോഹന്‍ലാലിന്റെ നായികയായി രാവണപ്രഭുവിലും എത്തി. പിന്നീടും സിനിമകള്‍ ചെയ്തുവെങ്കിലും എആര്‍ റഹ്‌മാനൊപ്പം സംഗീതലോകത്തേക്ക് ചേക്കേറുകയായിരുന്നു താരം. ഇന്ന് ഗായിക, നടി, സംരംഭക, കമ്പോസര്‍, ആക്ടിവിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തയാണ് താരം.