ഒരുപാട് വര്‍ഷങ്ങളായി എനിക്കറിയാം, സര്‍ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം; നടി ശ്രീവിദ്യാ മുല്ലശ്ശേരി

2414

അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ചത് വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സുരേഷ് ഗോപി മാപ്പുപറഞ്ഞു രംഗത്ത് എത്തിയിരുന്നു. എന്നാൽ അതൊരു വിശദീകരണം മാത്രമാണെന്നും മാപ്പുപറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക നിയമനടപടി സ്വീകരിച്ചു. സംഭവം വലിയ വാർത്തയായാതോടെ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചു നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

Advertisements

ഇപ്പോഴിതാ നടി ശ്രീവിദ്യ മുല്ലശ്ശേരിയും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്. സാർ എന്താണെന്നും എങ്ങനെയാണെന്നും തനിക്ക് അറിയാം എന്നും , തന്നെ ഒരു മകളെ പോലെയാണ് കണ്ടിരുന്നത് എന്നും ശ്രീവിദ്യ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സാറിനെ എനിക്കറിയാം. സർ, എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെപോലെ തന്നെയാണ് കണ്ടിരുന്നതും. അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാൻ പറയുന്നു.. Always with you സുരേഷ് സർ – നടി ശ്രീവിദ്യാ മുല്ലശ്ശേരി.

also read
ഞാന്‍ നവ്യാ നായരാണ് ചേച്ചി, ഇത്രയും ഫേമസായ എന്നെ മനസ്സിലായില്ലേ, രസകരമായ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍, വൈറല്‍
അതേസമയം നേരത്തെ നടൻ ബാബുരാജ് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരുന്നു. നടൻ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെ.

കഷ്ടം എന്തൊരു അവസ്ഥ…വർഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല…കണ്ടിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പ് പറയിക്കാൻ തോന്നിച്ചത്. സുരേഷേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ…- നടൻ ബാബുരാജ് കുറിച്ചത്.

Advertisement