കൊഞ്ചിച്ച് വളര്‍ത്തിയ ഏകസഹോദരന്റെയും ഭാര്യയുടെയും മരണം എന്നെ തളര്‍ത്തി, സ്വന്തം ചേച്ചിയെ പോലെ കണ്ട് ആശ്വസിപ്പിച്ചത് ധ്യാനൂട്ടന്‍, മനസ്സുതുറന്ന് സ്മിനു സിജോ

882

വളരെ പെട്ടെന്ന തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് സ്മിനു സിജോ.തന്റെ സ്വതസിദ്ധമായ അഭിനയം കൊണ്ടാണ് മലയാളികളുടെ മനസ്സില്‍ സ്മിനു സിജോ ഇടം നേടിയത്. വളരെ യാദൃച്ഛികം ആയാണ് സ്മിനു അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

സൂപ്പര്‍ഹിറ്റ് ചിത്രമായ കെട്ട്യോളാണെന്റെ മാലാഖയില്‍ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തില്‍ എത്തിയതാണ് സ്മിനുവിന്റെ കരിയറില്‍ വലിയൊരു ടേണിങ് പോയിന്റ് ആയത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു.

Also Read: മിഥുനോട് എനിക്ക് സഹോദരനെ പോലുള്ള ഫീല്‍, ബ്രായുടെ സ്ട്രാപ്പ് പുറത്ത് കണ്ടാലൊന്നും ഒരു കുഴപ്പവുമില്ല, മലയാളികളുടെ സംസ്‌കാരവും ആചാരവുമൊക്കെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്, തുറന്നടിച്ച് ലെച്ചു

ഏറെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നായാട്ട്, ഓപ്പറേഷന്‍ ജാവ, സുനാമി, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം സ്മിനു സിജോ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജോ ആന്‍ഡ് ജോ, ഹെവന്‍ എന്നിവയാണ് സ്മിനുവിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

അടുത്തിടെയാണ് താരത്തിന്റെ സഹോദരനും ഭാര്യയും മരിച്ചത്. ഇത് സ്മിനുവിനെ മാനസികമായി തളര്‍ത്തിയിരുന്നു.ഷാന്‍ എന്നാണ് സഹോദരന്റെ പേര്. തനിക്ക് നല്ല കൂട്ടായിരുന്നു ഷാനെന്നും മൂന്നുസഹോദരിമാരുടെ ഒരേയൊരു സഹോദരനായതിനാല്‍ വളരെ കൊഞ്ചിച്ചായിരുന്നു അവനെ വളര്‍ത്തിയതെന്നും സ്മിനു പറയുന്നു.

Also Read: കേരളം വിടുന്നു, ടോപ്പ് സിംഗറില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മീനാക്ഷി അനൂപ്, വേദനയോടെ ആരാധകര്‍

ഷാന്‍ മരിക്കുന്നതിന് കുറച്ച ആഴ്ചകള്‍ക്ക് മുമ്പാണ് ഭാര്യ കാറപകടത്തില്‍ മരിച്ചത്. അതോടെ ഇവരുടെ രണ്ട് മക്കള്‍ക്കും മാതാപിതാക്കളെ നഷ്ടപ്പെട്ടുവെന്നും എന്നാല്‍ അവര്‍ ഒരിക്കലും അനാഥരായി വളരില്ലെന്നും താന്‍ അവരെ നോക്കുമെന്നും സ്മിനു പറഞ്ഞു.

അനുജന്‍ മരിച്ച വേദനയിലുള്ള തന്നെ ആശ്വസിപ്പിച്ചത് ധ്യാനൂട്ടെന്ന ധ്യാനാണെന്നും സ്വന്തം ചേച്ചിയെ പോലയായിരുന്നു ധ്യാന്‍ തന്നെ കണ്ടതെന്നും തന്നെ വിഷമിച്ചിരിക്കാന്‍ അവന്‍ സമ്മതിച്ചിരുന്നില്ലെന്നും എപ്പോഴും എന്തെങ്കിലും തമാശകളൊക്കെ പറഞ്ഞ് തന്നെ വേദനകളില്‍ നിന്നെല്ലാം മോചിതയാക്കുമെന്നും സ്മിനു പറയുന്നു.

Advertisement