തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് സൂപ്പർ നായികയായി അരങ്ങു വാണിരുന്ന താരസുന്ദരി ആയിരുന്നു നടി രേഖ. 1986 ൽ ഭാരതിരാജയുടെ സംവിധാനത്തിൽ സത്യരാജ് നായകനായി എത്തിയ കടലോര കവിതകൾ എന്ന സിനിമയിലൂടെ ആണ് രേഖ അഭിനയ രംഗത്തേക്ക് എത്തുന്നത്.
സിദ്ധിഖ് ലാൽ സംവിധാന ജോഡിയുടെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം, മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന രേഖ നിരവധി വിജയചിത്രങ്ങളിൽ നായികയായി മാറിയിരുന്നു.
കമൽ ഹാസൻ മമ്മൂട്ടി മോഹൻലാൽ രജനികാന്ത് അടക്കമുള്ള സൂപ്പർ സ്റ്റാറുകളുട ചിത്രങ്ങളിലെ സ്ഥിരം സാനിധ്യം ആയിരുന്ന രേഖ. ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ് രേഖ. മലയാളത്തിൽ മോഹൻലാൽ രേഖ കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്നു.
പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം രേഖ സിനിമകളഇൽ സജീവമാവുകയായിരുന്നു. താരം 2002ൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയാണ് റോജാ കൂട്ടം. ശ്രീകാന്തും ഭൂമികയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിൽ രഘുവരൻ, രാധിക തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
ഈ ചിത്രത്തിലെ ശ്കതമായ കഥാപാത്രമായി താനെത്തുമ്പോൾ പലരും അത് ചോദ്യം ചെയ്തിരുന്നു എന്നാണ് രേഖ പറയുന്നത്. ദ ക്ലാപിന് നൽകിയ അഭിമുഖത്തിൽ താൻ റോജാ കൂട്ടം സിനിമ ചെയ്യുമ്പോൾ എല്ലാവരും തന്നോട് ചോദിച്ചത്, അങ്ങനെ ഒരു കഥാപാത്രം എങ്ങനെയാണ് ചെയ്യുക എന്നായിരുന്നു എന്ന് താരം പറയുന്നു.
രേഖ മാഡത്തിന് സോഫ്റ്റായിട്ടുള്ള കഥാപാത്രം ചെയ്താൽ പോരെ? ടീച്ചറോ ഡോക്ടറോ ഹൗസ് വൈഫായിട്ടോ കാമുകിയായിട്ടോ ഒക്കെ അഭിനയിച്ചാൽ പോരെ? എന്നൊക്കെയാണ്. അന്ന് എല്ലാവരും ചിരിച്ചു. ആ കഥാപാത്രം ചെയ്യുന്നത് പറഞ്ഞ് ബെറ്റ് ചെയ്യുക വരെ ഉണ്ടായി, അതെന്താ ഇവർക്ക് ഈ കഥാപാത്രം ചെയ്യാൻ പറ്റില്ലേ എന്ന് ഡയറക്ടർ ചോദിച്ചു.
താൻ ഒടുവിൽ അവരോട് ബെറ്റ് വെച്ചു. പിന്നെ ലെൻസ് വെച്ചിട്ട് മുടിയിൽ കുറച്ച് ജെല്ല് തേച്ചു, പോലീസിന്റെ യൂണിഫോം റെന്റിന് എടുത്തിട്ട ശേഷം ഫോട്ടോസ് എടുത്ത് അയച്ചു കൊടുക്കുകയായിരുന്നു.
പിന്നീട് രഘുവരൻ സാറിനും ആ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു. അതുകണ്ട് സാർ പറഞ്ഞത്, അവളും തന്നെ പോലെ ദാഹിക്കുന്ന ഒരു ആക്ടർ ആണ്. അതുകൊണ്ട് അവൾ നന്നായി ചെയ്യും എന്നായിരുന്നു.
പിന്നീട് ആ പടം ചെയ്യുമ്പോൾ രാധിക മാഡമാണെങ്കിലും രഘുവരൻ സാറാണെങ്കിലും എല്ലാത്തിനും പ്രോത്സാഹിപ്പിച്ചു. എന്നും ചാലഞ്ച് ചെയ്യാൻ താൻ തയ്യാറാണ്. സിനിമക്ക് വേണ്ടി തല മൊട്ടയടിക്കാൻ പോലും റെഡിയാണെന്നും രേഖ പറയുന്നു..