കഷ്ടം,ഒരു അതുല്യ നടന്‍ മരിച്ച് അടക്കം കഴിഞ്ഞതേയുള്ളൂ, അപ്പോഴേക്കും തുടങ്ങി, രചന നാരായണന്‍കുട്ടിയുടെ സെല്‍ഫി ചിത്രത്തിന് രൂക്ഷവിമര്‍ശനം

2841

തൃശ്ശൂര്‍ ഭാഷയിലെ സംസാരശൈലി കൊണ്ട് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രചന നാരായണന്‍കുട്ടി. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണന്‍കുട്ടി ഏറെ സുപരിചിതയാണ്. നടിയായും അവതാരകയായും രചന നാരായണന്‍കുട്ടി സജീവമാണ്.

Advertisements

തൃശ്ശൂര്‍ സ്വദേശികളായ നാരായണന്‍ കുട്ടിയുടേയും നാരായണിടേയും മകളായാണ് താരത്തിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് നാലാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ തൃശ്ശൂര്‍ ജില്ലയിലെ കലാതിലകമായിരുന്നു. കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും താരം മാറിയിരുന്നു.

Also Read: 35 വര്‍ഷത്തെ സ്‌നേഹവും ആത്മബന്ധവും, ജപ്പാനില്‍ വെച്ച് വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

തൃശൂരിലെ മാനേജ്മെന്റ് സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന രചന പിന്നീട് മിനിസ്‌ക്രീനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമായിരുന്നു ലക്കി സ്റ്റാര്‍. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ രചന താരമായി മാറുകയായിരുന്നു.

ഇപ്പോഴിതാ രചന പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഷോര്‍ട്്‌സ് ധരിച്ചുള്ള ഒരു മിറര്‍ സെല്‍ഫിയാണ് രചന പങ്കുവെച്ചത്. ഏത് സെല്‍ഫിയാണ് ഇഷ്ടപ്പെട്ടതെന്ന് കമന്റ് ചെയ്യൂവെന്ന് ചിത്രം പങ്കുവെച്ച് രചന കുറിച്ചിരുന്നു.

Also Read: മമ്മൂട്ടി രാജ്യം കണ്ട മികച്ച നടന്മാരിലൊരാൾ; അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിച്ച് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സാധിച്ചു; ഡിനോ മോറിയ പറഞ്ഞത് കേട്ടോ

ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ രൂക്ഷവിമര്‍ശനമാണ് രചനയ്ക്ക് നേരെയുണ്ടായത്. മാമുക്കോയയുടെ സംസ്‌കാരം നടന്ന ദിവസം ഫോട്ടോ പങ്കുവെച്ചത് വലിയ തെറ്റാണെന്ന തരത്തിലായിരുന്നു കമന്റുകള്‍. ഒരു നടന്‍ മരിച്ച് അടക്കം കഴിഞ്ഞേയുള്ളൂവെന്നും അപ്പോഴേക്കും തുടങ്ങിയെന്നും കഷ്ടം എന്നും ഒരാള്‍ കമന്റ് ചെയ്തു.

നല്ല ഒന്നാന്തരം ബോറാണ് ചിത്രങ്ങളെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. അതേസമയം, രചനയെ പ്രശംസിച്ചുകൊണ്ടും കമന്റ് ചെയ്തവരുണ്ട്. പുത്തന്‍ പരീക്ഷണം നന്നായിട്ടുണ്ടെന്ന് ചിലര്‍ കുറിച്ചു.

Advertisement