ചിലതൊക്കെ തെറ്റിപ്പോയി, ഗോസിപ്പുകളെല്ലാം സത്യമായിരുന്നുവെങ്കിലെന്ന് പലപ്പോഴും തോന്നിപ്പോയി, പ്രിയ വാര്യര്‍ പറയുന്നു

328

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Advertisements

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അതേ സമയം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയ വാര്യര്‍. താന്‍ നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം 4 ഈയേര്‍സിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Also Read: അച്ഛനെ കാണുന്നതാണ് അന്ന് എന്നെ വിഷമിപ്പിച്ചത്; അച്ഛന്റെ പ്രശ്‌നം കുടുംബത്തേയും ബാധിച്ചു, തുറന്നു പറച്ചിലുമായി ആമിർഖാൻ

ഇപ്പോഴിതാ തന്റെ പേരില്‍ വന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഈ ഗോസിപ്പുകളെല്ലാം ശരിക്കും ശരിയായിരുന്നുവെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രിയ വാര്യര്‍ പറയുന്നു. എല്ലാ ഗോസിപ്പുകളും താന്‍ വായിച്ച് അറിയുന്നുണ്ടെന്നും എന്നാല്‍ ഒന്നും തന്നെ ബാധിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

വലിയ ബാക്ക് ഗ്രൗണ്ടൊന്നുമില്ലാതെയാണ് സിനിമയിലേക്ക് എത്തിയത്. തന്റെ പാരന്റ്‌സിനോട് ചോദിച്ചാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും ചിലതൊക്കെ ശരിയായി, ചിലത് തെറ്റി പോയി എന്നും തെറ്റില്‍ നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.

Also Read: ‘സ്ത്രീകൾ ലൈം ഗി ക ബ ന്ധം ആസ്വാദിക്കുന്നത് നാൽപ്പതിന് ശേഷമാണ്’, വൈറലായി വിദ്യാബാലന്റെ വാക്കുകൾ; താനിപ്പോൾ ജീവിതത്തെ പ്രണയിക്കുകയാണെന്നും താരം.

തന്നെപ്പറ്റിയുള്ള ഗോസിപ്പുകളെല്ലാം വളരെ വൈകി എല്ലാവരും അറിഞ്ഞതിന് ശേഷമേ താന്‍ അറിയാറുള്ളൂവെന്നും സോഷ്യല്‍മീഡിയയില്‍ അത്രത്തോളം ആക്ടീവല്ലെന്നും പ്രിയ വാര്യര്‍ പറയുന്നു.

Advertisement