മലയാളികള്‍ക്ക് ഇന്ന് പ്രിയങ്കരയായി മാറിയ നടിയാണ് ഗായത്രി ശങ്കര്‍. മലയാളത്തിലും തമിഴിലുമായി ഒത്തിരി ചിത്രങ്ങളില്‍ ഗായത്രി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ന്നാ, താന്‍ കേസ് കൊട് എന്ന രതീഷ് പൊതുവാള്‍ ചിത്രത്തിലൂടെയാണ് ഗായത്രി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയതിനെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഗായത്രി. ഒത്തിരി ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആദ്യമൊക്കെ എല്ലാറ്റിലും റിജക്ട് ആയിട്ടുണ്ടെന്നും ഗായത്രി പറയുന്നു.
ഓരോ ഓഡിഷനില്‍ പങ്കെടുക്കുമ്പോഴും അതില്‍ സെലക്ട് ആവുമെന്ന് തന്നെ പ്രതീക്ഷിക്കാറുണ്ടെന്നും എന്നാല്‍ സംഭവിക്കുന്നത് മറ്റൊന്നായിരുന്നുവെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. പക്ഷേ തനിക്ക് ടാലന്റ് ഉണ്ടെന്ന് താന്‍ വിശ്വസിച്ചിരുന്നുവെന്നും അതുകൊണ്ട് കൂടുതല്‍ പരിശ്രമിച്ച് ഒടുവില്‍ സിനിമയില്‍ കയറിയെന്നും ഗായത്രി പറയുന്നു.
പക്ഷേ നമുക്ക് കഴിവുണ്ടായാലും സിനിമയില്‍ വിജയിക്കണമെന്നില്ല. ഓരോ സിനിമ ചെയ്യുമ്പോഴും അത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് കരുതും പക്ഷേ പലതും നേരെ തിരിച്ചായിരിക്കും സംഭവിക്കുന്നതെന്നും കഴിവുണ്ടായിട്ടും സിനിമയും പൈസയും കിട്ടണമെന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ വലിയൊരു പാര്‍ട്ട് ആണ് ഭാഗ്യം എന്നത്. ഇതൊക്കെ മനസ്സിലാക്കാന്‍ തനിക്ക് ഒത്തിരി സമയം എടുത്തു. എന്നാല്‍ ഒരിക്കല്‍ പരാജയപ്പെട്ടാലും വിഷമിക്കരുത്. നമ്മള്‍ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കണമെന്നും ഗായത്രി പറയുന്നു.