ആ ചിത്രത്തിലെ അവസരം നഷ്ടമായത് മമ്മൂട്ടി കാരണം, പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തുറന്നുപറഞ്ഞ് നടി അഞ്ജു

147

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ബേബി അഞ്ജു. ബാലതാരമായി സിനിമയില്‍ എത്തിയ അഞ്ജുവിന് അന്നുമുതല്‍ കിട്ടിയതാണ് ബേബി അഞ്ജു എന്ന വിളിപ്പേര്. ഒരുകാലത്ത് സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു അഞ്ജു.

Advertisements

നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം ഭാഗമായത്. കെപി സുകുമാരന്റെ സംവിധാനത്തില്‍ 1989 ല്‍ പുറത്തിറങ്ങിയ രുഗ്മിണി എന്ന ചിത്രത്തില്‍ അഞ്ജുവിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ ലഭിച്ചു. താരം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ചിട്ടുണ്ട്.

Also Read: വിവാഹത്തിലൂടെ എല്ലാം തികഞ്ഞ ആളുകളെ കിട്ടില്ല; ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റ്സ് വേണം, ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടെന്ന് ലക്ഷ്മി നായര്‍

ഇപ്പോഴിതാ ഒരു ചിത്രത്തില്‍ നിന്നും താന്‍ മാറ്റി നിര്‍ത്തപ്പെടാന്‍ കാരണം മമ്മൂട്ടിയാണെന്ന് തുറന്നുപറയുകയാണ് അഞ്ജു. 1991ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി, മധു, ഭാനുപ്രിയ എന്നിവര്‍ അഭിനയിച്ച അഴകന്‍ എന്ന ചിത്രത്തെക്കുറിച്ചാണ് അഞ്ജു പറയുന്നത്.

പിന്നീട് കൗരവര്‍ എന്ന ചിത്രത്തില്‍ തനിക്ക് അവസരം തന്നത് അതിനുള്ള പ്രായശ്ചിത്തമായിട്ടാണെന്നും അഞ്ജു ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ ഒരു ചെറിയ കുട്ടിയാണെന്നും മകളായി അഭിനയിച്ചതാണെന്നും പറഞ്ഞാണ് മമ്മൂട്ടി തന്നെ ആ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്.

പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും താന്‍ ഇത്ര വലുതായ കാര്യം മമ്മൂട്ടി അറിഞ്ഞിരുന്നില്ലെന്നും ആ ചിത്രത്തിലെ കഥാപാത്രത്തിന് താന്‍ സ്യട്ട് ആവില്ലെന്നാണ് കരുതിയിരുന്നതെന്നും മമ്മൂട്ടി പറയുന്നു. അങ്ങനെയാണ് അഴകന്‍ ചിത്രത്തില്‍ തനിക്ക് പകരം മധുബാല അഭിനയിച്ചത്.

Also Read: പൃഥ്വിരാജുമായിട്ടുള്ള പ്രണയം തുടങ്ങുന്നത് ആ ഫോണ്‍ കോളിലൂടെ; ജീവിതം മാറ്റി മറിച്ച സംഭവത്തെ കുറിച്ച് സുപ്രിയ

താന്‍ കുട്ടിയാണെന്ന് വിചാരിച്ച് ആ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന്് അന്ന് മമ്മൂട്ടി തന്നോട് കുറേ ക്ഷമയൊക്കെ ചോദിച്ചു. പിന്നീടാണ് അദ്ദേഹം തനിക്ക് കൗരവനില്‍ ഒരു കഥാപാത്രം ചെയ്യാന്‍ അവസരം ഒരുക്കി തന്നതെന്നും അഞ്ജു പറയുന്നു.

Advertisement