പ്രമുഖ തമിഴ് നടനും ഡിഎംഡികെ നേതാവുമായിരുന്നു വിജയകാന്ത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർകൾ നടക്കുന്നതിനിടെയാണ് വിയോഗം.
1952 ഓഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നായിരുന്നു യഥാർത്ഥ പേര്. തന്റെ കരിയറിലുട നീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച താര പരിവേഷം തമിഴ്നാടിന് അപ്പുറം വളർത്താൻ ശ്രമിക്കാതിരുന്ന നടന്മാരിലൊരാളായിരുന്നു വിജയകാന്ത്.