വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് നടന് ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളില്‍ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരം കൂടിാണ് ബാല.
നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളില്‍ ബാല അഭിനയിച്ചിട്ടുണ്ട്. അന്പ് എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.
മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേര്‍പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ഉദയനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്.
അതേ സമയം ആദ്യ ഭാര്യ അമൃത സുരേഷും ആയുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം ആയിരുന്നു എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. ഇതിനിടെ ബാല എലിസബത്തുമായും പിരിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരേയും ഉണ്ടിയാട്ടില്ല.
ഇപ്പോഴിതാ നടന് ടിനി ടോം ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ബാലയെ അനുകരിച്ചത് ബാലയെ ആദ്യം വിഷമിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പ്രശ്നമില്ലെന്നും അവനെ ഇപ്പോള്‍ തളര്‍ത്തിക്കൊണ്ടിരിക്കുന്നത് മകളെ ബാധിക്കുന്ന പ്രശ്നങ്ങളാണെന്നും ടിനി ടോം പറയുന്നു.
മകളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും അവനെയും ബാധിക്കും, കാരണം അത് അവന്റെയും കൂടെ മകളാണെന്നും അവന്റെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണക്കാരായവരോട് സുഹൃത്തുക്കളായ താനും പിഷാരടിയും സംസാരിക്കുമെന്നും ടിനി ടോം പറയുന്നു.