മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഭിരാമി സുരേഷ്. ഐഡി സ്റ്റാർസിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.
അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ.
ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. അഭിരാമി നിരന്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. മോശം കമന്റ്സുകളിൽ മനസ്സ മടുത്ത് ഇൻസ്റ്റഗ്രാമിലൂടെ കരഞ്ഞുകൊണ്ട് അഭിരാമി എത്തിയിരുന്നു. ജന്മദിനത്തിന്റെ അന്ന് താൻ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അഭിരാമി സുരേഷ് പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് പറയുകയാണ് അഭിരാമി.വിവാഹത്തെക്കുറിച്ച് പറയുകയാണ് അഭിരാമി. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സോഷ്യൽമീഡിയ നോട്ടമിട്ടിരിക്കുന്ന ആളാണ് താനെന്നതിനാൽ വിവാഹം കഴിക്കും മുമ്പ് നൂറ് വട്ടം ആലോചിക്കണമെന്നാണ് അഭിരാമി വെളിപ്പെടുത്തുന്നത്.
തനിക്ക് ഇപ്പോൾ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ, മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണിപ്പോൾ. കാരണം കല്യാണം കഴിച്ചാൽ പ്രശ്‌നം, ആ വിവാഹത്തിൽ ഹാപ്പി അല്ലെങ്കിൽ അതിൽ നിന്നും പുറത്തേക്ക് വരാൻ ഒരു ഡിസിഷൻ എടുത്താൽ പ്രശ്‌നം. കല്യാണം സക്‌സസ് ഫുള്ളായി കാണിച്ചില്ലെങ്കിൽ പ്രശ്‌നം അങ്ങനെയാണല്ലോ. എന്നും അഭിരാമി പറയുന്നു. വിവാഹം കഴിക്കാൻ ആള് തന്നെയില്ല എനിക്ക്. പിന്നെ എങ്ങനെയാണ് വിവാഹം എന്നുണ്ടാകുമെന്ന് ഞാൻ പറയുകയെന്നും താരം വിശദീകരിക്കുന്നു.
എന്തുസംഭവിച്ചാലും നമ്മളെക്കാൾ നാട്ടുകാർക്കാണ് പ്രശ്‌നം. എന്നെ സോഷ്യൽമീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാൻ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോൾ കല്യാണം കഴിക്കണമെന്നും അഭിരാമി മനസ് തുറക്കുന്നു.
സമയമാകുമ്പോൾ വിവാഹം എന്നല്ലാതെ, മറ്റ് പ്ലാനൊന്നുമില്ല. ഇപ്പോൾ താൻ ബ്രേക്ക് എടുത്തിരിക്കുകയല്ല. മറ്റൊരു സംഭവത്തിന്റെ പുറകിലാണ്. അഭിനയമായിരുന്നു ഡ്രീം കരിയർ. എനിക്ക് കഴിവില്ലാത്ത് കൊണ്ടോ, എന്റെ മുഖത്തിന്റെ പ്രശ്‌നങ്ങൾ കൊണ്ടോ ആകാം അഭിനയ ലോകത്ത് എത്തിയില്ല. ചിലപ്പോൾ എന്റെ അഭിനയം കൊള്ളാത്തത് കൊണ്ടാവാം, പേഴ്‌സണൽ പ്രശ്‌നങ്ങളും നിരവധി വന്നതുകൊണ്ട് അഭിനയം തുടങ്ങി അത് പിന്നീട് അവസാനിപ്പിച്ചയാളാണ് ഞാനെന്നും അഭിരാമി വെളിപ്പെടുത്തി.
കൂടാതെ, അഭിനയിക്കുന്ന സമയത്ത് നിരവധി പാരകൾ കിട്ടിയിരുന്നു. അതുകൊണ്ടാണ് അഭിനയം നിർത്തിയത്. ഇപ്പോഴും അഭിനയം എനിക്ക് ഇഷ്ടമാണെന്നും ഞാൻ അഭിനയിച്ചിട്ടുള്ള ഷോർട്ട് ഫിലിമിന് അവാർഡൊക്കെ കിട്ടിയിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.