പത്തൊൻപതാമത്തെ വയസിൽ ഓവർനൈറ്റ് സെൻസേഷനായ താരമാണ് അബ്ബാസ്. കൗമാരപ്രായത്തിൽ തന്നെ നായകനാവുകയും വലിയ പ്രശസ്തി നേടുകയും ചെയ്തിട്ടും താരമിന്ന് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിൽക്കുകയാണ്.
താരത്തിന്റെ നിഷ്‌ക്കളങ്കത നിറഞ്ഞ മുഖവും, പ്രണയം കലർന്ന നോട്ടവും താരത്തെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി. നായകനായും, സഹനടനായും സിനിമകളിൽ അബ്ബാസ് നിറഞ്ഞു നിന്നു. പിന്നീട് അബ്ബാസിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഗലാട്ട പ്ലസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ആദ്യ സിനിമയായ കാതൽ ദേശം ഹിറ്റായതിന് ശേഷം ഒറ്റ രാത്രി കൊണ്ടാണ് ഞാൻ ആഘോഷിക്കപ്പെട്ടത്. പിന്നീട് പരാജയം സംഭവിച്ചു. സിനിമയിലേക്ക് വന്ന് എട്ട് മാസം കഴിഞ്ഞപ്പോൾ തനിക്ക് വർക്കില്ലായിരുന്നു. വീട്ട് വാടക കൊടുക്കണം, ജോലിക്കാർക്ക് ശമ്ബളം കൊടുക്കണം. പക്ഷെ പണമില്ല. അങ്ങനെയാണ് ആർബി ചൗധരി സാറിനെ കാണുന്നത്. എനിക്ക് ജോലി വേണം, കാശില്ല എന്ന് പറഞ്ഞു. അങ്ങനെ പൂവേലി എന്ന സിനിമയിലേക്ക് അവസരം ലഭിച്ചു.
ഞാൻ സാധാരണക്കാരനായിരുന്നതിന്റെ പിറ്റേ ദിവസം തന്നെ പ്രശസ്തനായപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. പോക്കറ്റ് മണിക്കു വേണ്ടി സിനിമ ചെയ്യുക എന്നതായിരുന്നു അന്ന് ആഗ്രഹിച്ചിരുന്നതെന്ന് അബ്ബാസ് പറയുന്നു.
അതേസമയം ഇപ്പോൾ തൻ ന്യൂസിലാൻഡിലാണെന്നും സിനിമയിലേക്കു തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അബ്ബാസ് പറഞ്ഞു. തിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നും ഞാൻ മാനസികാരോഗ്യ ആശുപത്രിയിലാണോ അതോ മരണപ്പെട്ടോ എന്നൊക്കെയും അന്വേഷിച്ചവരുണ്ട്. എന്താണ് എനിക്ക് സംഭവിച്ചതെന്ന് അഭിമുഖത്തിൽ പറയണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ രംഗത്തെത്തിയതെന്നും താരം പറയുന്നു.
താൻ നടനായിരുന്നപ്പോൾ കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനായിരുന്നില്ല. കുട്ടികൾക്കൊത്ത് സമയം ചെലവഴിക്കാൻ ആഗ്രഹിച്ചതിനാൽ കുടുംബത്തിനൊപ്പം ന്യൂസിലാൻഡിലേക്ക് പോകുകയായിരുന്നു എന്നാണ് അബ്ബാസ് പറയുന്നത്. അതേസമയം, ലോക്ക്ഡൗൺ കാലത്ത് ആരാധകരുമായി സൂം ചാറ്റ് ചെയ്യാറുണ്ടായിരുന്നു.
നടൻ-ആരാധകർ എന്ന രീതിയിലല്ല, അവരുടെ വിഷമങ്ങൾ മനസ്സിലാക്കി, അതെന്റെ ജീവതാനുഭവങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു സംസാരം. അവരെ സ്വപ്നം കാണുവാനും ബുദ്ധിമുട്ടുകളെ അതിജീവിക്കാനും പഠിപ്പിച്ചു. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്‌സിനെ അത്തരം ചിന്തകളിൽ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവൽക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നുവെന്നാണ് അബ്ബാസ് പറയുന്നത്.
താൻ പടയപ്പ, ആനന്ദം പോലുള്ള സിനിമകൾ ചെയ്തു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെട്ടതെന്ന് വിശ്വസിച്ച് ജീവിതം മുന്നോട്ടുപോയി. ശേഷമാണ് ഈഗോ എന്ന വികാരത്തെ കീഴ്‌പ്പെടുത്താൻ തീരുമാനിക്കുന്നത്. പിന്നീട് അഭിനയം ബോറടിച്ചു തുടങ്ങിയതോടെയാണ് വിദേശത്തേക്ക പോയത്. ന്യൂസിലാൻഡിൽ കസ്റ്റമയർ കെയർ ഓഫിസിലാണ് ജോലി ആരംഭിച്ചത്. ഇപ്പോൾ വീണ്ടും അഭിനയത്തിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. നല്ല തിരക്കഥകൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്നും അബ്ബാസ് പ്രതികരിച്ചു.
നടി സ്വാതി റെഡ്ഡിയും ഭർത്താവും പിരിയുന്നു! അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..