മിനിസ്ക്രീൻ സീരിയൽ നായികയായി എത്തിയതാണ് വീണ നായർ. തട്ടീം മുട്ടീം എന്ന സീരിയലിലെ കോകില എന്ന ഹാസ്യ വേഷം സിനിമയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തു. അതിനിടയിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വീണ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയായി. അതേസമയം, സിനിമാ കരിയറിൽ നാഴിക കല്ലായ വെള്ളിമൂങ്ങ സിനിമയിലേക്ക് ആദ്യം തന്നെയായിരുന്നില്ല തെരഞ്ഞെടുത്തിരുന്നത് എന്ന പറയുകയാണ് വീണ നായർ. മൈൽസ്റ്റോൺമേക്കഴ്സിന് നല്കിയ അഭിമുഖത്തിലാണ് താര്തതിന്റെ വെളിപ്പെടുത്തൽ.
ആദ്യം മഞ്ജുപിള്ളയെയായിരുന്നു വെള്ളിമൂങ്ങയിലേക്ക് വിളിച്ചിരുന്നത്. അവർക്ക് ഡേറ്റില്ലാത്തതുകൊണ്ടാണ് തന്നെ വിളിച്ചത് എന്നും വീണ പറഞ്ഞു. തട്ടീംമുട്ടീം എന്ന ടെലിവിഷൻ പരമ്പരയിലെ തന്റെ പ്രകടനം കണ്ടാണ് സിനിമയിലേക്ക് അവസരം കിട്ടയത്. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങളും നല്ലവാക്കുകളും അവാർഡിന് തുല്യമാണെന്നും വീണ പറയുന്നു.
സംവിധായകൻ ജിബു ജേക്കബിന്റെ ഭാര്യ ബോബി ചേച്ചിയാണ് അദ്ദേഹത്തോട് എന്നെ കുറിച്ച് പറഞ്ഞത്. അന്ന് സിനിമയെന്ന മോഹം മനസ്സിലില്ലായിരുന്നു. അവർ വിളിച്ച സമയത്ത് ഞാൻ ചെയ്യാമെന്ന് പറഞ്ഞു. കുറച്ചു ദിവസമേ ഉണ്ടായിരുന്നുള്ളൂ. പെയ്മന്റിനെ കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. പുതിയ സംവിധായകനാണ്, നേരത്തെ ക്യമറാമാനായിരുന്ന ആളാണ് സംവിധായകൻ എന്നതൊന്നും എന്നെ സംബന്ധിച്ച് വിഷയമായിരുന്നില്ല. സിനിമ ചെയ്യുന്നു, ബിജുമേനോനാണ് കൂടെ അഭിനയിക്കുന്നത്, പോയി ചെയ്യുക. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വീണ പറയുന്നു.
പിന്നെ ഒരു സിനിമ വരുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല.ഒരു ഏപ്രിലിലാണ് ആ സിനിമ ചെയ്യുന്നത്. ജൂണിൽ കല്യാണമായിരുന്നു. പിന്നെ ഈ ഇൻഡസ്ട്രി വിടാനായിരുന്നു തീരുമാനം. ഒരു ഡാൻസ് സ്കൂൾ തുടങ്ങണം. നൃത്തത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. അങ്ങനെ സെപ്തംബർ 25ന് സിനിമ റിലീസായി.
ആ സമയത്ത് അക്കമായുടെ ലൊക്കേഷനിലായിരുന്നു. ഭർത്താവ് വിളിച്ച് നീ സിനിമ കാണുന്നില്ലേ എന്ന് ചോദിച്ചിരുന്നു. ഞാൻ ഷൂട്ടിലാണെന്നും, നിങ്ങൾ കണ്ടിട്ട് അഭിപ്രായം പറയണമെന്നുമാണ് പറഞ്ഞത്. പിന്നെ അദ്ദേഹം കണ്ടിട്ട് സിനിമ സൂപ്പറാണെന്ന് പറഞ്ഞു. തന്നെ സമാധാനിപ്പിക്കാൻ വേണ്ടി നല്ലതാണ് എന്ന് പറഞ്ഞതായിരിക്കും എന്നാണ് കരുതിയത്.
ALSO READ-മുൻ കാമുകൻമാരായ പ്രഭുദേവയേയും ചിമ്പുവിനേയും എന്തുകൊണ്ട് ഒഴിവാക്കി; നയൻതാര പറഞ്ഞത് ഇങ്ങനെ
രാത്രിയിൽ താൻ പോയി പടം കണ്ടു. നല്ല തിരക്കായിരുന്നു. നിറയെ ആളുകൾ. അപ്പോഴേക്കും പടം ഹിറ്റായിരുന്നു. ആദ്യമായി തന്നെ ബിഗ്സ്ക്രീനിൽ കണ്ടതങ്ങനെയാണെന്നും വീണ പറയുന്നു.
അതേസമം, തന്റെ അച്ഛനും അമ്മക്കും വലിയ ആഗ്രഹമായിരുന്നു തന്നെ ബിഗ്സ്ക്രീനിൽ കാണണമെന്നത്. എന്നാൽ അവർ അതിന് മുമ്പേ മരണപ്പെട്ടിരുന്നു. പടം തിയേറ്ററിൽ കാണുമ്പോൾ വലിയ സന്തോഷമുണ്ടായിരുന്നെങ്കിലും അച്ഛനും അമ്മയും കൂടെയില്ല എന്ന ചെറിയ സങ്കടവുമുണ്ടായിരുന്നു എന്നും വീണ പറഞ്ഞു.
സിനിമ ഹിറ്റ് ആയെങ്കിലും തിരിച്ച് വന്നപ്പോഴും അടുത്ത സിനിമക്ക് തന്നെ വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. സിനിമയിൽ എനിക്ക് അത്തരം കോണ്ടാക്ടുകളൊന്നുമുണ്ടായിരുന്നില്ല എന്നും വീണ പറയുന്നു.