ആരാധകർ ഏറെയുള്ള പാട്ടുകാരിയാണ് ശിഖ പ്രഭാകർ. ഐഡിയ സ്റ്റാർ സിംഗർ വേദിയിലൂടെയാണ് ശിഖയെ പ്രേക്ഷകർക്ക് പരിചയം. തുടർന്ന് നിരവധി അവസരം ശിഖയ്ക്ക് ലഭിച്ചു. താരത്തിന്റെ പ്രണയവിവാഹമെല്ലാം വലിയ ചർച്ചയായിരുന്നു. ഫൈസലിനെ ആണ് ശിഖ വിവാഹം കഴിച്ചത്.
മഹാരാജാസ് കോളേജിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. അവിടെനിന്ന് പാട്ടുകാരുള്ള ഒരു ഗ്യാങ്ങിൽ ശിഖയും ചേർന്നു. അതിൽ ഫൈസലും ഉണ്ടായിരുന്നു. പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയും, ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയും ചെയ്തു. രണ്ടു മതത്തിൽ പെട്ടവർ ആയതുകൊണ്ട് തന്നെ ആ ബന്ധം വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം എതിർപ്പ് ഉണ്ടായി. പിന്നീട് രണ്ടു വീട്ടുകാരുടെ സമ്മതത്തോടുകൂടി തന്നെയാണ് വിവാഹിതരായത്.
ശിഖയുടെ ഏട്ടനാണ് വീട്ടിൽ ഇക്കാര്യം പറഞ്ഞ് സമ്മതിപ്പിച്ചത്. പിന്നീട് ഫൈസലിനെ പരിചയപ്പെട്ടപ്പോൾ ഇവർക്കെല്ലാവർക്കും ഇഷ്ടമാവുകയും ചെയ്തു.
ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ താരം പങ്കിട്ട പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹാപ്പി ആനിവേഴ്സറിയെന്ന ക്യാപ്ഷനോടെയാണ് ശിഖ ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് തന്നെ ഇവരുടെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു.