സിബിഐ യുടെ ഷൂട്ടിങിന് പോയപ്പോൾ മമ്മൂക്ക അത് കണ്ടു പിടിച്ചു ; എനിക്കൊപ്പം കളിച്ചു വളർന്ന കൂട്ടുകാർ പോലും അത് കണ്ട് പിടിച്ചിട്ടില്ല : അസീസ് നെടുമങ്ങാട്

161

മമ്മൂട്ടി വലിയ ജാഡക്കാരനാണെന്നും കൂടെ അഭിനയിക്കുന്നവരെ ശ്രദ്ധിയ്ക്കില്ല എന്നുമൊക്കെയാണ് ചില മമ്മൂട്ടി വിരോധികൾ പറഞ്ഞു നടക്കുന്നത്. എന്നാൽ മറ്റാരെക്കാളും കൂടെയുള്ളവരെ നിരീക്ഷിക്കുന്ന ആളാണ് മമ്മൂട്ടി എന്നാണ് അസീസ് നെടുമങ്ങാട് പറയുന്നത്. സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ശ്രദ്ധേയനായ അസീസ് നെടുമങ്ങാട് ഇപ്പോൾ ഷോയ്ക്കൊപ്പം സിനിമകളിലും സജീവമാണ്.

കഷണ്ടി തല മാറ്റി അസീസ് ഹെയർട്രാൻസ്പ്ലനേഷൻ ചെയ്തതാണ് ഇപ്പോൾ നടന്റെ പുതിയ വിശേഷം. ക്യൂട്ടീസിൽ നിന്നും ഹെയർ ട്രാൻസ്പ്ലനേഷൻ ചെയ്തതിനെ കുറിച്ചും അത് കണ്ട് മമ്മൂട്ടി പറഞ്ഞ കമന്റിനെ കുറിച്ചും അടുത്തിടെ നൽകിയ അഭിമുഖത്തിൽ അസീസ് പറയുകയുണ്ടായി.

Advertisements

ALSO READ

അതിനുശേഷം മൈക്കിളപ്പന്റെ മുഖത്ത് ഒരു ചിരി വിരിയുന്നുണ്ട്, അയാളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സാത്താൻ ഉണർന്നുകഴിഞ്ഞു എന്ന് വിളിച്ചറിയിക്കുന്ന ചിരി: ഭീഷ്മയിലെ മമ്മൂട്ടിയെ കുറിച്ച് കിടിലൻ കുറിപ്പ്

എനിക്ക് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു ഈ കഷണ്ടി. എന്റെ വാപ്പായ്ക്ക് നല്ല മുടിയുണ്ട്. അപ്പോൾ ആൾക്കാർ ചോദിയ്ക്കും, വാപ്പായ്ക്ക് മുന്നേ മുടിയൊക്കെ പോയല്ലോ എന്ന്. ഇപ്പോൾ ഞാൻ എന്റെ വാപ്പായുടെ മുന്നിലൂടെ നല്ല അഭിമാനത്തോടെ നടക്കും. പണ്ട് മണിക്കൂറുകൾ എടുത്താണ് ഞാൻ എന്റെ ഇല്ലാത്ത മുടി ശരിയാക്കി കൊണ്ടിരുന്നത്. പിള്ളാരുടെ കൺമഷി എടുത്ത് ഞാൻ തലയിൽ തേക്കുന്നതിനെ ചൊല്ലി ഭാര്യയുമായി എന്നും വഴക്കായിരുന്നു. ഇപ്പോൾ എല്ലാം മാറി.

ഹെയർ ട്രാൻസ്പ്ലനേഷൻ ചെയ്താൽ നന്നാവും എന്ന് എന്നോട് ഏറ്റവും ആദ്യം പറഞ്ഞത് ടൊവിനോ തോമസ് ആണ്. അപ്പോൾ മുതലാണ് ചെയ്ത് നോക്കാം എന്ന് ഞാനും തീരുമാനിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് ഇതിന് വൻ ചെലവാണ്. വീട്ടിലെ ആധാരം വിറ്റ് കഴിഞ്ഞാലും മുടി വരില്ല. അതേ സമയം ഇന്ത്യയിലും പലയിടത്തും ഉണ്ട്. പക്ഷെ അവിടെയെല്ലാം ഹിന്ദിയും മറ്റ് ഭാഷയും സംസാരിക്കുന്നവരുമാണ് ഉള്ളത്. എനിക്ക് കമ്യൂണിക്കേഷൻ ചെയ്യാൻ പറ്റണം എന്നുള്ളത് കൊണ്ടാണ് ക്യൂട്ടീസിൽ തന്നെ വന്നത്.

ALSO READ

ദുൽഖറും ഫഹദും കഴിവുള്ള നടൻ, പ്രണവ് കൊച്ചു പയ്യൻ, മോഹൻലാലും സുചിത്രയും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നു: തുറന്നു പറഞ്ഞ് കൊല്ലം തുളസി

ഹെയർ ട്രാൻസ്പ്ലനേഷൻ ചെയ്താൽ നന്നാവും എന്ന് എന്നോട് ഏറ്റവും ആദ്യം പറഞ്ഞത് ടൊവിനോ തോമസ് ആണ്. അപ്പോൾ മുതലാണ് ചെയ്ത് നോക്കാം എന്ന് ഞാനും തീരുമാനിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് ഇതിന് വൻ ചെലവാണ്. വീട്ടിലെ ആധാരം വിറ്റ് കഴിഞ്ഞാലും മുടി വരില്ല. അതേ സമയം ഇന്ത്യയിലും പലയിടത്തും ഉണ്ട്. പക്ഷെ അവിടെയെല്ലാം ഹിന്ദിയും മറ്റ് ഭാഷയും സംസാരിക്കുന്നവരുമാണ് ഉള്ളത്. എനിക്ക് കമ്യൂണിക്കേഷൻ ചെയ്യാൻ പറ്റണം എന്നുള്ളത് കൊണ്ടാണ് ക്യൂട്ടീസിൽ തന്നെ വന്നത്.

ഇത് ചെയ്യുമ്പോൾ മറ്റുള്ളവർ എന്ത് പറയും എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്തെന്നാൽ എനിക്കേറ്റവും സന്തോഷമുള്ള കാര്യമാണ് മുടി വരിക എന്നത്. മറ്റൊരു വാസ്തവം എമമ്മൂക്ക പിടിച്ചുന്താണെന്ന് വച്ചാൽ, എനിക്കൊപ്പം കളിച്ചു വളർന്ന കൂട്ടുകാർ പോലും മുടി വച്ചത് കണ്ട് പിടിച്ചിട്ടില്ല. പക്ഷെ . സിബിഐ യുടെ ഷൂട്ടിങിന് പോയപ്പോൾ, ഡാ നീ മുടിയിൽ എന്തെങ്കിലും ചെയ്തോ എന്ന് ചോദിച്ചു.. ഞാൻ ഒന്നും പറഞ്ഞില്ല ചിരിച്ചു.. ഹെയർ ട്രാൻസ്പ്ലനേഷൻ ചെയ്തോ എന്ന് ചോദിച്ചപ്പോൾ പിന്നെ പറയാതെ നിവൃത്തിയില്ല. ‘കണ്ടോ, ഇപ്പോൾ മനസ്സിലായില്ലേ ഞാൻ നിന്നെ ശ്രദ്ധിയ്ക്കുന്നുണ്ട് എന്ന്’- മമ്മൂക്ക അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയെന്നാണ് അസീസ് പറഞ്ഞത്.

Advertisement