മമ്മൂട്ടി സിബിഐയിൽ നിന്ന് രാജിവയ്ക്കുന്നു? സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ ഒരു കിടിലൻ ട്വിസ്റ്റ്

52

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന നടന്റെ ഗംഭീര അഭിനയപ്രകടനത്തിന് ഉദാഹരണമായ സിനിമകൾ ആണ് ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ നാല് സിബിഐ കഥകൾ. .

കെ മധു എസ്എൻ സ്വാമി ടീമിന്റെ തകർപ്പൻ കുറ്റാന്വേഷണ സിനിമകൾ. സിബിഐ സീരീസിലെ അഞ്ചാം ചിത്രം ഉടൻ വരുന്നു എന്ന് കുറേനാളായി കേൾക്കുന്നുണ്ട്.

Advertisements

എന്തായാലും ഈ വർഷം അവസാനത്തേക്കാണ് അണിയറ പ്രവർത്തകർ അഞ്ചാം സിബിഐയെ പ്ലാൻ ചെയ്യുന്നതെന്നാണ് വിവരം.

ഇത് സിബിഐ സീരീസിലെ അവസാന ചിത്രമായിരിക്കുമെന്നും അറിയുന്നു. കഥയുടെ ഒരു പ്രത്യേക ഘട്ടത്തിൽ സിബിഐയിൽ നിന്ന് സേതുരാമയ്യർ രാജിവയ്‌ക്കേണ്ട സാഹചര്യമുള്ള ഒരു കഥയാണ് പുതിയ ചിത്രത്തിനായി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.

1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. തൊട്ടടുത്ത വർഷം, 1989ൽ രണ്ടാം ഭാഗമായ ജാഗ്രത വന്നു. ജാഗ്രത ഒരു മികച്ച ചിത്രമായിട്ടും അത് വലിയ വിജയമാകാതെ പോയി.

സിബിഐ ഡയറിക്കുറിപ്പിന് ശേഷം വലിയ ഇടവേളയില്ലാതെ രണ്ടാം ഭാഗം വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതേ അബദ്ധം കെ മധു എസ്എൻ സ്വാമി ടീം പിന്നീടും ചെയ്തു.

2004ൽ പുറത്തിറങ്ങിയ സേതുരാമയ്യർ സിബിഐ ചരിത്രവിജയമായി. 2005ൽ തന്നെ നാലാം ഭാഗമായ നേരറിയാൻ സിബി ഐ ചെയ്തു. ജാഗ്രതയുടെ അതേ വിധി നേരറിയാൻ സിബിഐക്കുമുണ്ടായി.

1988ൽ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ്എൻ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ വിജയത്തിന്റെ ഹാംഗോവറിൽ നിൽക്കുമ്പോഴായിരുന്നു അത്.

ഒന്ന് മാറ്റിപ്പിടിക്ക് എന്ന് കെ മധു ആവശ്യപ്പെട്ടപ്പോൾ സ്വാമി ഒരു കഥ എഴുതി. അതിൽ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകൻ.

‘മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകർപ്പൻ ഹിറ്റ് കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. ആ സിനിമയിലെ ഇൻസ്‌പെക്ടർ ബൽറാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകൾ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു.

അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയിൽ അവതരിപ്പിക്കാമെന്ന് കരുതി അങ്ങനെയാണ് ‘അലി ഇമ്രാൻ’ എന്ന സിബിഐ ഉദ്യോഗസ്ഥൻ ജനിക്കുന്നത്.

മമ്മൂട്ടിയുടെ അടുത്ത് അലി ഇമ്രാന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാണ് അലി ഇമ്രാൻ വേണ്ട ഒരു ബ്രാഹ്മണ കഥാപാത്രം മതി’എന്ന് പറയുന്നത്.

അങ്ങനെ സേതുരാമയ്യരുണ്ടായി. കൈകൾ പിറകിൽ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയായിരുന്നു. മുൻ എൻഐഎ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താൻ സ്വാമിക്ക് മാതൃകയായത്.

പിന്നീട് അലി ഇമ്രാനെ നായകനാക്കി കെ മധുവും എസ്എൻ സ്വാമിയും മൂന്നാംമുറ എന്ന മോഹൻലാൽ ചിത്രം ഒരുക്കി.

Advertisement