നല്ല ബെസ്റ്റ് സിനിമ, ക്രിസ്ത്യാനികളെയെല്ലാം സ്വവര്‍ഗ്ഗാനുരാഗികളാക്കി ചിത്രീകരിച്ചു, നന്ദിയുണ്ട് മുഹമ്മദ് കുട്ടീ, കാതലിനെതിരെ രൂക്ഷവിമര്‍ശനവുമായി കാസ

590

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിയോ ബേബിയുടെ പുതിയ സിനിമയാണ് കാതല്‍ ദി കോര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Advertisements

20 വര്‍ഷത്തിന് ശേഷം ജ്യോതിക മലയാളത്തിലേക്ക്, ആദ്യമായി മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നു തുടങ്ങിയ പ്രത്യേകതകള്‍ കാരണം സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ കാതല്‍ വലിയ ശ്രദ്ധ നേടിയിരുന്നു. റിലീസായ ചിത്രത്തിന് മികച്ച നിരൂപണമാണ് ലഭിക്കുന്നത്.

Also Read: പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു, കനക ഇപ്പോള്‍ കഴിയുന്നത് വളരെ സന്തോഷത്തില്‍, പ്രിയനടിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് കുട്ടി പത്മിനി

മമ്മൂട്ടിയുടെ കൂടെ കിടപിടിക്കുന്ന പ്രകടനവുമായി ജ്യോതികയും നിറഞ്ഞാടിയ കാതല്‍ ജിയോ ബേബി എന്ന സംവിധായകന്റെ മികച്ച ക്രാഫ്റ്റാണ്. പരീക്ഷണ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് മികച്ചതാക്കുന്ന മമ്മൂട്ടിയുടെ പതിവ് ഇവിടേയും വിജയിക്കുകയാണ്. പ്രേക്ഷകര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. പ്രണയത്തിന് ഒരുപാട് തലങ്ങളുണ്ടെന്ന് കാതലിലൂടെ തുറന്നുകാട്ടുകയാണ് സംവിധായകന്‍.

എന്നാല്‍ ഇപ്പോഴിതാ കാതല്‍ സിനിമയ്ക്കും മമ്മൂട്ടിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ. മനഃപ്പൂര്‍വ്വമാണ് ചിത്രത്തിലെ സ്വവര്‍ഗ്ഗാനുരാഗികളായ കഥാപാത്രങ്ങളെ ക്രൈസ്തവ മത വിശ്വാസികളാക്കിയതെന്ന് കാസ ആരോപിക്കുന്നു.

Also Read: എന്റെ അമ്മയോട് പോലും ഞാന്‍ ഇതേ കുറിച്ച് പറഞ്ഞില്ല; വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വം ഏറ്റവും വലിയ ക്രൈസ്തവ വിരുദ്ധ മലയാള ചിത്രമാണ്. അതിനുശേഷം ക്രൈസ്ത പശ്ചാത്തലത്തില്‍ കാതല്‍ ഒരുക്കിയെന്നും ഗൂഢലക്ഷ്യത്തോടെയാണിതെന്നും യുവതലമുറയുടെ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമൊക്കെ അവമതിപ്പ് സൃഷ്ടിച്ച് അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കാസ ആരോപിക്കുന്നു.

മൊത്തത്തില്‍ നല്ല ബെസ്റ്റ് സെറ്റപ്പാണ്. ചിത്രത്തിലെ നായകന്‍ സ്വവര്‍ഗ്ഗ ഭോഗി ക്രിസ്ത്യാനി, നായകന്റെ സ്വവര്‍ഗ്ഗ ഭോഗിയായ സുഹൃത്തും ക്രിസ്ത്യാനിയെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെത്തുന്നത് വൈദികന്‍, അദ്ദേഹം സ്വവര്‍ഗ്ഗാനുരാഗത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ആളെന്നും കാസ പറയുന്നു.

Advertisement