വണ്ടിഭ്രാന്തന്മാർ നല്ല മനുഷ്യരായിരിക്കും; അവർ മദ്യപാനികൾ ആയിരിക്കില്ല; തന്റെ വീട്ടിലും അങ്ങനെ ഒരാൾ ഉണ്ടെന്ന് പറഞ്ഞ് മീര അനിൽ

121

മലയാളികൾക്ക് പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് മീര അനിൽ. കോമഡി സ്റ്റാർസിന്റെ അവതാരികയായി വന്നപ്പോഴാണ് മീരയെ ജനങ്ങൾ നെഞ്ചേറ്റിയത്. മീരയില്ലാത്ത കോമഡി സ്റ്റാർസിനെ പറ്റി ചിന്തിക്കാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. കേരളത്തിലെ എണ്ണം പറഞ്ഞ കലാകാരികളിൽ ഒരാളായ മീര ഇപ്പോഴിതാ തന്റെ ജീവിതം പറയുകയാണ്.

തന്റെ ജോലിയെപ്പറ്റിയും, കുടുംബത്തെ പറ്റിയും. അടുത്ത സൗഹൃദങ്ങളെ പറ്റിയുമാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ജിഞ്ചർ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വീട്ടിലെ അംഗത്തെപ്പോലെ വണ്ടികളെ സ്‌നേഹിക്കുന്ന ആളുകളുണ്ടെന്നാണ് മീര പറയുന്നത്. മീരയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ജഗദീഷേട്ടൻ അങ്ങനെ ആണ്; ചേട്ടന് എന്ത് സ്‌പെഷ്യൽ കിട്ടിയാലും ചേച്ചിക്ക് വേണ്ടി എടുത്തുവെക്കും; അനുഭവങ്ങൾ പറഞ്ഞ് മീര അനിൽ

വണ്ടി ഭ്രാന്തന്മാർ ഒക്കെയും നല്ല മനുഷ്യരായിരിക്കും. അവർ മദ്യപാനികൾ ആയിരിക്കില്ല. കാരണം അവർ മദ്യപിച്ചു വണ്ടി ഓടിച്ചാൽ അവരുടെ ചങ്കിന്റെ ചങ്കായി കൊണ്ട് നടക്കുന്ന വണ്ടിക്ക് അപകടം ഉണ്ടാകും. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് അവർ വണ്ടികളെ സ്‌നേഹിക്കുക.

പെണ്ണുങ്ങളെ വച്ചിട്ട് വലിയ റാഷ് ഡ്രൈവിങ്ങിന് വണ്ടിഭ്രാന്തന്മാർ നില്ക്കാറില്ല. എന്റെ വീട്ടിൽ ഒരു വണ്ടിഭ്രാന്തൻ ഉണ്ട്. എന്റെ ഹസ്ബന്റ് വിഷ്ണു. വണ്ടിയുടെ എല്ലാ പണിയും പുള്ളി തന്നെ ഒറ്റക്കാണ് ചെയ്യാറ്. അതേസമയം ബിഗ് ബോസിൽ നിന്നും കോൾ വന്നിരുന്നു. പക്ഷേ പോയില്ല.ഞാൻ ഹോം സിക്‌നെസ്സ് ഉള്ള ആളായതുകൊണ്ട് ഒരു നൂറു ദിവസം ഒക്കെ മാറി നില്ക്കാൻ ആകുമോ എന്നാണ് ഉള്ളിൽ.

Also Read
ക്യാമറ കണ്ടാൽ നാണിക്കുന്നവനല്ല അദ്ദേഹം; ആക്ഷൻ സിനിമ ചെയ്യാൻ ആയിരിക്കും അദ്ദേഹം ബെസ്റ്റ്; ധോണി ഇനി സിനിമയിലേക്കോ, സാക്ഷിക്ക് പറയാനുള്ളത് ഇങ്ങനെ;

പിന്നെ നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഇംപെർഫെക്ഷന്‌സ് ഉള്ള ആളുകൾ ആണ്. അവിടെ ചെന്നാൽ ഞാൻ എങ്ങനെ ആകും എന്നൊക്കെയുള്ള കൺഫ്യൂഷൻസ് നമ്മുടെ ഉള്ളിൽ ഉണ്ട്. ഞാൻ ബിഗ് ബോസിന്റെ റെഗുലർ വ്യൂവറും ആണ്. ചില കണ്ടന്റുകൾ കാണുമ്‌ബൊൾ എനിക്ക് നല്ല ഇഷ്ടം തോന്നും. എന്നാൽ ബിഗ് ബോസിൽ പോയാൽ മീര ആദ്യം അടി ഉണ്ടാക്കുന്നത് ഫുഡിന്റെ കാര്യത്തിലായിരിക്കുമെന്നാണ് വിഷ്ണു പറയുന്നത്.

Advertisement