ഇപ്പോഴിതാ 75-ാമത് കാൻസ് ചലച്ചിത്രമേളയിലെ ഐശ്വര്യയുടെ ചിത്രങ്ങളാണ് സൈബർ ലോകത്തിന്റെയും സോഷ്യൽ മീഡിയയുടേയും മനം ഒരുപോലെ കവരുന്നത്. ഇത്തവണയും കുടുംബസമേതമാണ് ഐശ്വര്യ കാനിലെത്തിയത്.
ALSO READ
ആദ്യ ദിനത്തിൽ പലവിധ നിറത്തിലുള്ള പൂക്കൾ തുന്നിച്ചേർത്ത കറുത്ത നീളൻ ഓഫ് ഷോൾഡർ ഗൗണായിരുന്നു ഐശ്വര്യ ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുള്ള ഐ ഷാഡോയും ലിപ്സ്റ്റിക്കും താരം അണിഞ്ഞിരുന്നു. ഐശ്വര്യ ധരിച്ച ഗൗണിന്റെ പ്രധാന ആകർഷണം ത്രീഡി ഫ്‌ളോറൽ മോട്ടിഫ് വർക്കുകളായിരുന്നു.
ഡോൾസ് ആൻഡ് ഗബ്ബാനയുടെ ഗൗണാണ് ഐശ്വര്യ അണിഞ്ഞത്. കാൻസ് റെഡ് കാർപറ്റിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ എന്നതിനാൽ ഏത് ഔട്ട്ഫിറ്റിലായിരിക്കും താരം ഓരോ ദിവസവും എത്തുകയെന്ന് കാണാൻ ആകാംക്ഷയോടെയാണ് ഫാഷൻ പ്രേമികൾ കാത്തിരിക്കുന്നത്. മൂന്നാം ദിനത്തിൽ സ്‌കൾപ്റ്റഡ് ഗൗണിലാണ് ഐശ്വര്യ റെഡ്കാർപെറ്റിൽ എത്തിയത്.
ഡയമണ്ടിന്റെ ചെറിയ കമ്മലുകളും മോതിരങ്ങളും മാത്രമാണ് ഐശ്വര്യ ആഭരണമായി അണിഞ്ഞത്. റോമൻകാരുടെ സൗന്ദര്യ ദേവതയായ വീനസിന്റെ ജനനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഐശ്വര്യയുടെ വസ്ത്രം ഒരുക്കിയതെന്ന് ഡിസൈനർ ഗൗരവ് ഗുപ്ത പറഞ്ഞിരുന്നു. എന്നാൽ ഐശ്വര്യയുടെ കാൻ ലുക്കുകൾക്ക് വിമർശനങ്ങളും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. താരത്തിന് മുമ്പുണ്ടായിരുന്ന ഭംഗി ഇപ്പോഴില്ലെന്നും മുഖത്തെ പ്രസന്നതപോലും ആർട്ടിഫിഷലായി തോന്നുന്നുവെന്നുമാണ് ഐശ്വര്യയുടെ ഫോട്ടോകൾക്ക് വരുന്ന കമന്റുകൾ. നടി രണ്ടാമതും ഗർഭിണിയാണോ എന്ന സംശയങ്ങളും ചില സിനിമാപ്രേമികൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഐശ്വര്യയുടെ ഇപ്പോഴത്തെ രൂപം കാണുമ്പോൾ പ്രായം പറയുന്നുവെന്നും വിമർശനമുണ്ട്. മേക്കപ്പ് കൂടി ഇല്ലായിരുന്നെങ്കിൽ ഐശ്വര്യയെ കാണാൻ ഒട്ടും ഭംഗിയുണ്ടാകുമായിരുന്നില്ലെന്നും ചിലർ വിമർശിച്ചു. സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനായി 2002ലാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. അന്നുമുതൽ ഇങ്ങോട്ട് ഐശ്വര്യ കാനിലെ റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ക്യാമറകണ്ണുകൾ ചിത്രങ്ങൾ ഒപ്പിയെടുക്കാനായി മത്സരിക്കാറുണ്ട്. അനുദിനമെന്ന പോലെ മാറികൊണ്ടിരിക്കുന്ന ഒരിടമാണ് ഫാഷൻലോകം.
അവിടെയാണ് 20 വർഷമായി ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറായി ഐശ്വര്യ തിളങ്ങുന്നത്. മറ്റാർക്കും പകരമാവാനാവാത്തെ താരസാന്നിധ്യമായി ജ്വലിച്ച് നിൽക്കുന്നത്. പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് ഐശ്വര്യയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. കഴിഞ്ഞ 20 വർഷകാലവും ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറായി കാനിലെ റെഡ് കാർപെറ്റിൽ ഐശ്വര്യ ചുവടുവെച്ചു. റാമ്പിലും സ്‌ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ഷോ-സ്റ്റോപ്പർ. സിനിമകൾക്കിടയിലെ ഇടവേളകളോ ക്യാമറയ്ക്ക് മുന്നിൽ നിന്നുള്ള മാറി നിൽക്കലുകളോ തന്നെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്ന് കാനിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഐശ്വര്യ വെളിപ്പെടുത്തി.
ALSO READ
‘സമയം കടന്നുപോവുന്നു. സിനിമകൾ ഇറങ്ങുന്നില്ലല്ലോ തുടങ്ങിയ കാര്യങ്ങളൊന്നും എന്നെ ബാധിച്ചില്ല. എന്റെ മനസ് എന്നോട് പറഞ്ഞത് യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാണ്. ജീവിതമായിരുന്നു പ്രധാനം. എനിക്കൊരു കുഞ്ഞുണ്ട്. പ്രായമായവർ വീട്ടിലുണ്ട്.’ ‘എല്ലാവരും സേഫാണെന്ന് ഉറപ്പുവരുത്തണമായിരുന്നു. അല്ലാതെ മറ്റ് കാര്യങ്ങളെ കുറിച്ചൊന്നും ഞാൻ ആലോചിച്ചില്ല. ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അതിന്റെ പ്രാധാന്യത്തോടെ പരിഗണിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.’ ആമയും മുയലും കഥയിലെ ആമയെ പോലെയാണ് ഞാൻ. ‘ഫോക്കസ് ചെയ്ത് സമയമെടുത്ത് അതിന് പിന്നാലെ യാത്ര ചെയ്ത് ലക്ഷ്യത്തിലെത്തും’ എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.