മോഹന്‍ലാല്‍ കരിയറില്‍ ഇന്നോളം അവതരിപ്പിക്കാത്ത ജെമ്മോളജിസ്റ്റിന്റെ വേഷവുമായി എത്തിയ ചിത്രമായിരുന്നു നീരാളി, 34 വര്‍ഷങ്ങള്‍ക്ക് ശേഷം നദിയമൊയ്തുവും മോഹന്‍ലാലും ജോഡികളായി എത്തിയ ചിത്രമെന്നും ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയുടെ ചിത്രമെന്നുമുള്ള പ്രത്യേകതകളെല്ലാം ഉണ്ടായിരുന്നിട്ടും സിനിമ ബോക്‌സോഫീസില്‍ പരാജയം രുചിച്ചു.
എന്തായിരുന്നു ആ ചിത്രത്തിന്‍രെ പരാജയകാരണം. ഇപ്പോഴിതാ അക്കാര്യം തുറന്നുപറഞ്ഞ് ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ രംഗത്തെത്തിയിരിക്കുന്നു. നീരാളി ഒരു സമ്പൂര്‍ണ്ണ മോഹന്‍ലാല്‍ ചിത്രമായിരുന്നു.ചിലര്‍ക്ക് ഇഷ്ട്ടമായി.പക്ഷെ, മറ്റുചിലര്‍ക്ക് ഇഷ്ട്ടമായില്ല.സാധാരണ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ പ്രതീക്ഷിക്കുന്ന ചേരുവകളൊന്നും നീരാളിയില്‍ ഉണ്ടായിരുന്നില്ല.
35ദിവസം കൊണ്ടായിരുന്നു ചിത്രം പൂര്‍ത്തീകരിച്ചത്. വെറും 20 ദിവസമാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിച്ചത്.കൊക്കയിലേക്ക് മറിഞ്ഞു വീഴാറായ കാറിനുള്ളില്‍ നിന്നും മോഹന്‍ലാലിനും സുരാജ് വെഞ്ഞാറാമൂടിനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
11കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.ഇന്ത്യന്‍ സിനിമ ഒന്നാകെ മാര്‍ക്കറ്റുള്ള മോഹന്‍ലാലിന്റെ ഒരു സിനിമ വളരെ ചിലവ് കുറച്ചു ചെയ്യാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് നീരാളിയുടെ നേട്ടം”.ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി.
മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസിന്റേതായിരുന്നു തിരക്കഥ .
മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.