മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരം അപ്രതീക്ഷിതമായി പരമ്പരയിൽ നിന്ന് പിന്മാറിയതും പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ നെടുനീളൻ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ബസിൽ യാത്ര ചെയ്ത അനുഭവം വിവരിച്ചിരിക്കുകയാണ് താരം. താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്.
ALSO READ
‘എന്റെ മുന്നിൽ തെളിഞ്ഞത് 3 ഓപ്ഷൻസ്, ടാക്‌സി, ഓട്ടോ, ബസ് ഇതിൽ ഏതു തിരഞ്ഞ് എടുക്കണം എന്ന് തലപുകഞ്ഞ് ആലോചിച്ചു. ടാക്‌സി വിളിയടാ ടാക്‌സി എന്നു എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷേ ടാക്‌സിക്ക് 350 രൂപയും ഓട്ടോയ്ക്ക് 200 രൂപയും. എന്നും കാറിൽ അല്ലേ യാത്ര. എന്നാ പിന്നെ വഴിയിൽ കൂടെ ആടി പാടി ചീറി പോകുന്ന നമ്മുടെ പ്രിയങ്കരനായ ബസ്സിൽ ആയാലോ, 25 രൂപയ്ക്ക് കാര്യം നടക്കും. ബസ്സിൽ മാത്രം കിട്ടുന്ന സന്തോഷങ്ങൾ പറഞ്ഞ് മനസ്സിനെ സുഖിപ്പിച്ചു.’
‘പിന്നല്ല. അപ്പോ നിങ്ങൾ വീണ്ടും വിചാരിക്കും ഓ സിംപ്ലിസിറ്റി… എന്നാൽ അല്ല.. കുറേ നാളുകൾക്ക് ശേഷം ആണ് ബസിനെ ഒന്നു കാണുന്നത് തന്നെ കോവിഡ് ആയൊണ്ട് ഒന്ന് കാണാൻ പോലും കിട്ടാറില്ല. അപ്പോ പിന്നെ ബസിൽ ഒന്നു കയറണ്ടെ. ബസ്സിൽ കയറാത്തതിന് വേറെ ഒരു കാരണം കൂടി ഉണ്ട്, ശർദിൽ, അങ്ങനെ കുറെ കാലത്തിനു ശേഷം നമ്മുടെ ബസ്സിൽ ഒന്ന് കയറി…
സീറ്റ് മുന്നിൽ ഉണ്ടായിരുന്നെങ്കിലും നിൽക്കാൻ ഉള്ള ഇഷ്ടം. ഇരിക്കാൻ അനുവദിക്കിലല്ലോ ആടി ഉല്ലഞ്ഞു കാറ്റും മുഖത്ത് തട്ടി അങ്ങ് കുറച്ച് നേരം നിന്നിട്ടാവാം ഇരിപ്പ് എന്ന് കരുതി. കുറെ നേരം നിൽക്കുന്നത് ശരിരത്തിന് നല്ലത് അല്ലല്ലോ. അതുകൊണ്ട് മാത്രം മുന്നിൽ പെട്ടെന്ന് വന്ന സീറ്റിൽ ചാടി കയറി അങ്ങ് ഇരുന്നു. എന്നോടാ കളി..
‘ഇരിക്കാൻ ആണ് എങ്കിൽ ഡോർസീറ്റ് തന്നെ വേണം .. കാറ്റും ചാറ്റൽ മഴയും പാട്ടും ഒക്കെ കേട്ട് അങ്ങ് വേറെ ഒരു ലോകത്തിൽ കുറച്ച് നേരം…അല്ലേ… ബസ്സിൽ ഇരിക്കുമ്പോൾ എനിക്ക് രണ്ടു കാര്യം തോന്നിയത് പറയാം…. റോഡ് നിറച്ചും ബസ്സ് ആണ്… ഏത്രയും കഷ്ടപ്പെട്ടാണ് ഈ ബസ്സ്‌കാരു റോഡിലൂടെ ബസ്സ് കൊണ്ട് പോകുന്നത്. പാവങ്ങൾ’
‘കാറിൽ ഇരിക്കുമ്പോൾ പക്ഷേ ഈ സ്‌നേഹം ഒന്നും ഇല്ലാട്ടോ. ഏതൊക്കെ വണ്ടികൾ മുന്നിൽ ഉണ്ടെങ്കിലും അതിനെയൊക്കെ വെട്ടി മുന്നിൽ എത്തണം എന്ന തോന്നലുകൾ. നമ്മുടെ ബസ്സ് മാത്രം മുന്നിൽ മതി എന്ന് വെപ്രാളം. കാറിൽ പോകുമ്പോളോ… അവരുടെ ബ്രേക്ക് ഇടിലും സ്പീഡും ഒക്കെ കാണുമ്പോൾ ദേഷ്യം, പക്ഷേ ബസ്സിൽ കയറിയാൽ അതൊക്കെ തിരിഞ്ഞ് ഈ കാറു കാര് എന്തൊക്കയോ കാണിക്കുന്നെ എന്ന അവസ്ഥ.’
ALSO READ
‘കാറിൽ ഇരിക്കുമ്പോൾ പക്ഷേ ഈ സ്‌നേഹം ഒന്നും ഇല്ലാട്ടോ. ഏതൊക്കെ വണ്ടികൾ മുന്നിൽ ഉണ്ടെങ്കിലും അതിനെയൊക്കെ വെട്ടി മുന്നിൽ എത്തണം എന്ന തോന്നലുകൾ. നമ്മുടെ ബസ്സ് മാത്രം മുന്നിൽ മതി എന്ന് വെപ്രാളം. കാറിൽ പോകുമ്പോളോ… അവരുടെ ബ്രേക്ക് ഇടിലും സ്പീഡും ഒക്കെ കാണുമ്പോൾ ദേഷ്യം, പക്ഷേ ബസ്സിൽ കയറിയാൽ അതൊക്കെ തിരിഞ്ഞ് ഈ കാറു കാര് എന്തൊക്കയോ കാണിക്കുന്നെ എന്ന അവസ്ഥ.’
സൂരജിന്റെ കുറിപ്പ് :
ബൈക്ക് പിന്നെ പറയണ്ട ഓവർസ്പീഡും… ഇങ്ങനെ ഉള്ള പല പല ആലോചനയും ചിന്തയും ആയി ഞാൻ എന്റെ സ്ഥലത്ത് എത്തി….
അപ്പോ എനിക്ക് തോന്നി ഇ കാര്യം നിങ്ങളും ആയി ഷെയർ ചെയ്യണം എന്ന്. സോ കൂടെ വന്ന ആളിനോട് പറഞ്ഞു എടുക്കടാ ഒരു ഫോട്ടോ.
ക്യാമറാമാനോട് ഒപ്പം സൂരജ് സൺ.
ബസ് യാത്രാ അനുഭവം പങ്കിട്ട് താരം
അങ്ങനെ 350 രൂപയ്ക്ക് നടക്കുന്നകാര്യം 25 രൂപയിൽ നടത്തി ബാക്കി പൈസ പോക്കറ്റിലും ഇട്ടു. വെൽഡൺ സൂരഡ് വെൽ ഡൺ, പിന്നെ കോവിഡ് ഒക്കെ അല്ലേ എന്തിനാ വെറുതെ അനാവശ്യം ആയി പൈസ കളയുന്നത് എന്ന ചിന്ത എന്റെ മനസ്സിൽ വന്നില്ല എന്ന് പറയാൻ ആവില്ല. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം എന്ന് അല്ലേ. കൂടെ കുറെ നല്ല ഓർമകളും.’
‘ഒരു മണിക്കൂറിൽ പോയി വരാൻ പറ്റിയ ഞാൻ 2.5 മണിക്കൂർ കഴിഞ്ഞ് എത്തിയപ്പോൾ അമ്മയുടെ വഴക്കും കിട്ടി എന്നും കൃതാർഥൻ ആയി ഇവിടെ ഓർമിക്കുന്നു. ഇത്രയും പറഞ്ഞു bore അടിപ്പിച്ചതിന് ക്ഷമ ചോദിച്ചു കൊണ്ട് എല്ലാവർക്കും എന്റെ ഗുഡ് നൈറ്റ്. അഡ്വാൻസ്ഡ് ഹാപ്പി ഓണം.’
View this post on Instagram