മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാർവ്വത് തിരുവോത്ത്. 2006 മുതൽ സിനിമാലോകത്തുള്ള നടിയാണ് പാർവതി തിരുവോത്ത്. നോട്ട്ബുക്ക്, മരിയാൻ, ബാംഗ്ലൂർ ഡെയ്‌സ്, എന്നു നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആർക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി.
വ്യത്യസ്തമായ അഭിനയെ പോലെ തന്നെ തൻറേതായ നിലപാടുകൾ മുഖം നോക്കാതെ വെട്ടിതുറന്ന് പറയാൻ ആർജ്ജവമുള്ള നടി കൂടിയാണ് പാർവതി. ഇപ്പോഴിതാ താൻ ഏറെ നാൾ ബുളീമിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് താരം.
ALSO READ
വർഷങ്ങളോളം ഞാൻ എൻറെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാൻ ചിരിക്കുമ്പോൾ കവിളുകൾ ഏറെ വലുതാകുന്നതായി കൂടെ ജോലി ചെയ്തിരുന്നവർ പറയുമായിരുന്നു. ആകൃതിയുള്ള ഭംഗിയുള്ള താടിയല്ലെന്നുമൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ ഞാൻ ചിരിക്കൽ നിർത്തി. നിയന്ത്രിച്ച് തുറന്നു ചിരിക്കാതെ അടക്കിപിടിച്ച് ചിരിക്കുകയായിരുന്നു വർഷങ്ങളോളം പാർവതി ഇൻസ്റ്റയിൽ കുറിച്ചിരിക്കുകയാണ്.
ജോലി സ്ഥലത്തായാലും പുറത്ത് പരിപാടിക്ക് പോയാലുമൊക്കെ ഞാൻ തനിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി കാരണം ഞാൻ പ്ലേറ്റിൽ എടുക്കുന്ന ഭക്ഷണത്തിൻറെ അളവ് ചിലർ ശ്രദ്ധിച്ചു തുടങ്ങിയതോടെയായിരുന്നു അത്. കുറച്ച് കഴിച്ചൂടെ എന്ന് അവർ ചോദിക്കുന്നതോടെ എനിക്ക് ഒന്നും ഇരിക്കാൻ പറ്റാത്ത സ്ഥിതിയായെന്ന് പാർവതി.
ഞാൻ അവസാനം കണ്ടതിലും തടിച്ചോ നീ? കുറച്ചു കൂടി നീ മെലിയണം, നിനക്ക് തടി കുറഞ്ഞോ? നന്നായി. നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ? അതും കൂടി നീ കഴിക്കാൻ പോകുകയാണോ? ഇനി ഒരു ചപ്പാത്തി കൂടിയെടുത്താൽ ഞാൻ നിൻറെ ഡയറ്റീഷനോട് പറയും? മാരിയാൻ സിനിമയ്ക്കായി ചെയ്തപോലെ തടി കുറച്ചൂടെ, എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.
ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്, ഇതൊക്കെ നിനക്ക് തമാശയായി എടുത്തൂടെ എന്നൊക്കെയുള്ള കമൻറുകളൊന്നും എന്റെ ശരീരം കേട്ടില്ല. അതൊക്കെ ഞാൻ മനസിലേക്ക് എടുത്ത് എന്നോട് തന്നെ ഞാൻ പറഞ്ഞു തുടങ്ങി. അതിനൊക്കെ സ്വയം ക്ഷമ ചോദിക്കുന്നു. പക്ഷേ, ആ വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അധികം വൈകാതെ തന്നെ ഞാൻ ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്കെത്തുകയായിരുന്നു.
ALSO READ
നല്ല സിനിമകളിലൂടെ ഇനി സജീവമായി ഇവിടെ തന്നെയുണ്ടാകും: മനസ്സ് തുറന്ന് ആരാധകരുടെ പ്രിയനടി മീരാ ജാസ്മിൻ
എൻറെ നല്ല സുഹൃത്തുക്കളുടെയും, ഫിറ്റ്നസ് കോച്ചിൻറെയും, തെറാപ്പിസ്റ്റിൻറേയുമൊക്കെ സഹായത്തോടെയാണ് ഏറെ നാളകളെടുത്ത് അതൊക്കെ മാറ്റി ഞാൻ വീണ്ടും തുറന്ന് ചിരിക്കാൻ തുടങ്ങിയതെന്ന് പാർവതി പറയുന്നുണ്ട്. ഇൻസ്റ്റയിൽ താങ്ക്യു ഫോർ സ്‌മൈലിങ് എന്ന ഹാഷ് ടാഗ് വച്ചാണ് കുറിപ്പ് പങ്കു വച്ചിരിയ്ക്കുന്നത്.
View this post on Instagram