ഷൂട്ടിനിടയിൽ ലാൽ പതുക്കെ എന്നോടു ഇങ്ങനെ പറഞ്ഞു ; ബ്രോ ഡാഡി വിശേഷങ്ങൾ പങ്കു വച്ച് ലാലു അലക്‌സ്

65

പൃഥ്വിരാജിന്റെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബ്രോ ഡാഡിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രായിരുന്നു ലാലു അലക്സിന്റെ കുര്യൻ മാളിയേക്കൽ. കല്യാണി പ്രിയദർശൻ അവതരിപ്പിച്ച അന്നയുടെ അച്ഛനായി ജീവിക്കുകയായിരുന്നു ലാലു അലക്സ് സിനിമയിലുടനീളം.

പല രംഗങ്ങളിലും സഹതാരങ്ങളുടെ പ്രകടനങ്ങളെപ്പോലും നിഷ്പ്രഭമാക്കി മുന്നേറുകയായിരുന്നു ലാലു അലക്സ്. ബ്രോ ഡാഡിയെന്ന ചിത്രത്തോടൊപ്പം തന്നെ തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ലാലു അലക്സ്. ഒപ്പം ഏറെ നാളുകൾക്ക് ശേഷം മോഹലാലിനൊപ്പം, അതും ഒരു മുഴുനീള വേഷം ലഭിച്ചതിന്റെ സന്തോഷവും ലാലു അലക്സ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

Advertisements

ALSO READ

മഴയെത്തും മുൻപേ അടക്കമുള്ള സിനിമകളിൽ പ്രധാന വേഷത്തിൽ, ഒപ്പം അഭിനയിച്ച സീരിയൽ നടനെ പ്രണയിച്ച് കെട്ടി, ഇപ്പോൾ രണ്ടുമക്കളുടെ അമ്മ: കീർത്തി ഗോപിനാഥിന്റെ വിശേഷങ്ങൾ

പണ്ടുമുതൽ സ്‌ക്രീനിൽ ഒന്നിച്ചുകണ്ട രണ്ടുപേർ. മോഹൻലാലും ലാലു അലക്സും ഒരിടവേളയ്ക്കുശേഷം നിങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ എന്തുതോന്നിയെന്ന ചോദ്യത്തിന് മോഹൻലാൽ, അയാളൊരു കൂൾ ക്യാറ്റാണെന്നായിരുന്നു ലാലു അലക്സിന്റെ മറുപടി.

‘ലാലും ഞാനും എത്രയോ സിനിമകളിൽ ഒന്നിച്ചഭിനയിച്ചവരാണ്. എത്രയോ വർഷത്തെ ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ഞങ്ങൾ തമ്മിൽ പരസ്പരം പ്രത്യേകം സ്നേഹം കാണിക്കേണ്ടവരല്ല. അതിന്റെ കാര്യമില്ല.

പരസ്പരം എടാ പോടാ എന്ന് വിളിക്കാവുന്ന ബന്ധമാണ്. ലാലിനെപ്പോലെ ഇന്ത്യ കണ്ട ബെസ്റ്റ് ആക്ടറിൽനിന്ന് ഷൂട്ടിനിടയിൽ എനിക്കൊരു അഭിനന്ദനം കിട്ടിയിരുന്നു.

ഞങ്ങൾ തമ്മിലുള്ള ഒരു സീൻ കഴിഞ്ഞപ്പോൾ പതുക്കെ എന്നോടുപറഞ്ഞു, ഗംഭീരമല്ല അതിഗംഭീരമായിരുന്നു അഭിനയമെന്ന്. സന്തോഷമല്ലേ അങ്ങനെയൊക്കെ കേൾക്കുന്നത്,’ ലാലു അലക്സ് പറഞ്ഞു.

ALSO READ

എന്നെ ആരും ഇപ്പോൾ അങ്ങനെ വിളിക്കണ്ട, തടി കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി അപ്സര രത്‌നാകരൻ, അയ്യേ നാണക്കേടെന്ന് ബേസിൽ

ഏതൊരു കലാകാരന്റെയും സന്തോഷം എന്നുപറയുന്നത് അയാൾ അഭിനയിച്ച സിനിമ നല്ലതാണെന്നും അയാളുടെ കഥാപാത്രം ഗംഭീരമാണെന്നും ജനങ്ങൾ അംഗീകരിക്കുമ്പോഴാണ്.

അവരുടെ സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾക്ക് നന്ദിയും ഒത്തിരി സന്തോഷവുമുണ്ട്. വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിൽ മുഴുനീളകഥാപാത്രം ചെയ്യുന്നത്. എന്റെ സിനിമാജീവിതത്തിൽ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങൾ തേടിയെത്താറുണ്ട്.

അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യൻ മാളിയേക്കൽ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യം എന്നെ വിളിച്ചത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു.

ഉടനെ പൃഥ്വിരാജ് വിളിച്ചു. ലാലുച്ചായനെ ഹീറോയാക്കി ഞാനൊരു പടം ചെയ്യാൻ പോവുകയാണെന്നാണ് പൃഥ്വി പറഞ്ഞത്. കഥയും കഥാപാത്രവും കേട്ടയുടനെ എനിക്കിഷ്ടമായി,’ ലാലു അലക്സ് പറഞ്ഞു.

സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിനെ കുറിച്ചും അഭിമുഖത്തിൽ ലാലു അലക്‌സ് മനസുതുറന്നു. ‘ഞാനായിട്ട് സിനിമയിൽനിന്ന് മാറിനിന്നതല്ല. മലയാള സിനിമ ഇടയ്ക്കിടയ്ക്ക് എന്നോട് വീട്ടിലിരുന്നോളാൻ പറയുന്നതാണ്. ഒരു ബ്രേക്ക് തരും. ഞാൻ അന്നും ഇന്നും തനിച്ചുപോവുന്നൊരാളാണ്.

നമ്മളെത്തേടി വല്ലപ്പോഴും ചില കഥാപാത്രങ്ങൾ വരുന്നു. അത് വരുമ്പോൾ അത്രയും സ്നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യാൻ ശ്രമിക്കുന്നു. വർഷങ്ങളായി സിനിമകൾ ചെയ്ത് എന്നും തിരക്കിലായിരുന്നവർ കുറച്ചുനാളുകൾ വീട്ടിലിരിക്കുമ്പോൾ നിരാശതോന്നും. അതിലൊരു സംശയവുമില്ല. പക്ഷേ, ആ ബുദ്ധിമുട്ടോർത്തുനടന്നിട്ട് കാര്യമുണ്ടോ. ആ സാഹചര്യത്തെ നേരിട്ട് മുന്നോട്ടുനീങ്ങുക എന്നേയുള്ളൂ.

പൊതുവേ എന്റെ കാറ്റഗറിയിലുള്ളവർക്ക് ഇടിച്ചുകയറാനുള്ള വാസന വേണം. അതൊരു പ്രത്യേക കഴിവാണ്, ഇടിച്ചിടിച്ച് കേറിപ്പോവുക എന്നുള്ളത്. എനിക്കതിന് ഇച്ചിരി വശക്കുറവുണ്ട്. അതെന്റെ ബലഹീനതയായിട്ടോ ക്രെഡിറ്റായിട്ടോ പറയുന്നതല്ല. എനിക്ക് പറ്റാത്തൊരു കാര്യമാണ്. താത്പര്യവുമില്ല എന്നാണ് ലാലു അലക്സ് പറയുന്നത്.

 

Advertisement