ചേച്ചിയുടെ പരിശ്രമം എപ്പോഴും മികച്ചതിനു വേണ്ടി മാത്രമാണ്; എന്റെ നാത്തൂനെ കുറിച്ച് അറിയുമോ? രഞ്ജിനി ഹരിദാസിനെ കുറിച്ച് ബ്രീസ് ജോര്‍ജ്

166

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭനേത്രിയും ആണ് രഞ്ജിനി ഹരിദാസ്. ഒരുകാലത്തെ ട്രെന്‍ഡിങ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരക ആയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയ ആയത്.

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി ഹരിദാസ് വലിയ ചര്‍ച്ച ആയിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലര്‍ക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവര്‍ ചെയ്തത്.

Advertisements

ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. സഹോദരനും അമ്മയും അടങ്ങുന്നതാണ് രഞ്ജിനിയുടെ കുഞ്ഞ് കുടുംബം.

ALSO READ- മദ്യപാനം ചോദ്യം ചെയ്തതിന് ട്രെയിനില്‍ വെച്ച് ഒരാള്‍ ദേഹത്ത് കയറി പിടിച്ചു; അതിലും മോശമായി പെരുമാറിയത് പോലീസ്; ഇറങ്ങി പോകാനാണ് പറഞ്ഞത്, കണ്ണീരോടെ ഹനാന്‍

ഇപ്പോഴിതാ രഞ്ജിനിയുടെ വീട്ടില്‍ വലിയൊരു ആഘോഷം നടന്നിരിക്കുകയാണ്. താരത്തിന്റെ സഹോദരന്റെ വിവാഹം ഭംഗിയായി കഴിഞ്ഞിരിക്കുകയാണ്. ശ്രീ പ്രിയന്റെ വിവാഹ ചടങ്ങുകള്‍ ആലപ്പുഴയില്‍ വെച്ചായിരുന്നു. ബ്രീസ് ജോര്‍ജാണ് ശ്രീപ്രിയന്റെ വധു. ഇപ്പോഴിതാ തന്റെ നാത്തൂനെ കുറിച്ച് ബ്രീസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ചേച്ചിയുടെ പരിശ്രമം എപ്പോഴും മികച്ചതിനു വേണ്ടി മാത്രമാണ് അത് കിട്ടും വരെ വിശ്രമമുണ്ടാകാറില്ല.അവര്‍ക്കു വേണ്ടി മാത്രമുള്ളതല്ല ആ പരിശ്രമം എന്നതും മനോഹാരമായ കാര്യമാണ്.തനിക്കത് വാക്കാല്‍ വിവരിക്കാന്‍ ആവില്ലെന്നാണ് ബ്രീസ് ജോര്‍ജ് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹത്തിലുടനീളം പിന്തുണച്ച് ചേച്ചി ഉണ്ടായിരുന്നെന്നും ബ്രീസ് പറയുന്നു.’ചേച്ചിയോട് സ്‌നേഹവും ബഹുമാനവും എന്ന് പറഞ്ഞാണ് ബ്രീസ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

രഞ്ജിനിയും അമ്മ സുജാതയും ചേര്‍ന്നാണ് കാരണവന്മാരുടെ സ്ഥാനത്തു നിന്ന് സഹോദരന്റെ വിവാഹം നടത്തിയത്.ഹിന്ദു- ക്രിസ്ത്യന്‍ ആചാരങ്ങളില്‍ ഒരേ ദിവസം രണ്ടു വിവാഹച്ചടങ്ങുകളാും വിവാഹത്തിനുണ്ടായിരുന്നു.

Advertisement