എന്നെ വല്ലാതെ ആകര്‍ഷിച്ചു, ആരെ കണ്ടാലും മൂന്ന് ആര്‍ കണ്ടോ എന്ന് ചോദിക്കാറുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ്, നന്ദി പറഞ്ഞ് രാജമൗലിയും

113

ലോകം മുഴുവന്‍ അറിയപ്പെടുന്ന സിനിമയായി മാറിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. പ്രമുഖ സംവിധായകന്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ.

Advertisements

ജി 20 ഉച്ചകോടിക്കായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ആര്‍ ആര്‍ ആറിനെ കുറിച്ച് സംസാരിച്ചത്. വളരെ മനോഹരമായിട്ടാണ് സിനിമയിലെ ഗാനങ്ങളും നൃത്തങ്ങളുമെല്ലാം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഭര്‍ത്താവിനും മകനോടും യാത്ര പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുഃഖവാര്‍ത്ത കേള്‍ക്കേണ്ടി വരുമെന്ന് കരുതിയില്ല, നെഞ്ചുതകര്‍ന്ന് കനിഹ പറയുന്നു

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ആര്‍ആര്‍ആര്‍. തമാശ നിറഞ്ഞ രംഗങ്ങളും നൃത്തവുമെല്ലാം ചിത്രത്തിലുണ്ട്. ഇന്ത്യയ്ക്ക് മേലുള്ള ബ്രിട്ടീഷ് അധിനിവേശത്തെയുമെല്ലാം ചിത്രം വിമര്‍ശിക്കുന്നുണ്ടെന്നും ആ ചിത്രം ഒരു മികച്ച വിജയമായിട്ടാണ് താന്‍ കാണുന്നെതെന്നും ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.

തനിക്ക് സിനിമ ഒത്തിരി ഇഷ്ടപ്പെട്ടു. താന്‍ ആരെ കണ്ടാലും മൂന്ന് ആര്‍ സിനിമ കണ്ടോ എന്ന് ചോദിക്കാറുണ്ട്. ചിത്രം തന്നെ ഒത്തിരി ആകര്‍ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ സിനിമയുടെ സംവിധായകനെയും അണിയറെ പ്രവര്‍ത്തകരെയുമെല്ലാം താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്വയം തളർന്നാലും ഞങ്ങൾക്ക് വേണ്ടി ഊർജം കണ്ടെത്തുന്ന അമാൽ! ദുൽഖറിന്റെ പ്രശംസയ്ക്ക് മൂന്ന് മില്യൺ സ്‌നേഹം; പുതിയ റെക്കോർഡ്

ചിത്രത്തെ കുറിച്ച് ബ്രസീല്‍ പ്രസിഡന്റിന്റെ വാക്കുകള്‍ വൈറലായതിന് പിന്നാലെ അദ്ദേഹത്തിന് നന്ദി പറഞ്ഞ് രാജമൗലിയും രംഗത്തെത്തി. താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും ആര്‍ആര്‍ആര്‍ ആസ്വദിച്ചുവെന്നറിയുന്നതില്‍ സന്തോഷമെന്നും ഞങ്ങളെല്ലാം സന്തോഷത്തിലാണെന്നും രാജമൗലി പറഞ്ഞു.

Advertisement