സിനിമാകാര്‍ക്കിടയില്‍ വിജയ പരാജയങ്ങളെക്കുറിച്ച് ചില വിശ്വാസങ്ങള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് മമ്മൂട്ടിയും ഒരു പെട്ടിയും കുട്ടിയും ഉണ്ടെങ്കില്‍ സിനിമ വിജയിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു.
അതിനു കാരണം ബേബി ശാലിനിയും മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ മികതും വിജയിച്ചതാണ്. പക്ഷെ പതിയെ ആ ട്രെൻഡ് മാറി. വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്ക് മമ്മൂട്ടിയും ശ്രദ്ധനൽകി.
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു കുട്ടിയോടൊപ്പം അഭിനയിച്ച ചിത്രമായിരുന്നു പപ്പയുടെ സ്വന്തം അപ്പൂസ് ഈ ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് ഇരുപത്തിയാറുവര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു പറയുകയാണ് സംവിധായകന്‍ ഫാസില്‍.
അമ്മ–മകൾ സ്നേഹം പറയുന്ന നിരവധി ചിത്രങ്ങൾ ആദ്യ കാലത്ത് ഹിറ്റായിരുന്നു. എന്നാൽ വിഭാര്യനായ ഒരാളും മകനും തമ്മിലുള്ള ബന്ധം പുതുമയുള്ള ഒന്നായിരുന്നു. അച്ഛൻ–മകൻ സ്നേഹം പറയുന്ന ചിത്രം ജനങ്ങള്‍ ഇഷ്ടപ്പെടുമെന്ന് കരുതി.