ബോളിവുഡ് ചിത്രം പത്താന്‍ റിലീസിന് മുന്‍പ് തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങളെയും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ചിത്രം തിയ്യേറ്ററുകളില്‍ കാഴ്ചവെയ്ക്കുന്നത്. ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ ജനുവരി 25നാണ് തിയേറ്ററുകളിലെത്തിയത്.
തീയേറ്ററിലെത്തും മുന്‍പ് തന്നെ നൂറു കോടിക്ക് ഒടിടിയില്‍ വിറ്റുപോയ ചിത്രം ആദ്യദിനത്തിലും രണ്ടാം ദിനത്തിലും കൊയ്തത് റെക്കോര്‍ഡ് കളക്ഷനാണ്. രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് നേടിയിരിക്കുന്നത്. റിപ്പബ്ലിക് ദിനമായ ജനുവരി 26 അവധി ദിവസം സിനിമയുടെ കളക്ഷന്‍ 70 കോടിയെന്നാണ് ബോക്‌സ് ഓഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
Advertisements
കുറച്ചുകാലമായി ബോളിവുഡിനെ ഭരിക്കുന്നത് തെന്നിന്ത്യന്‍ സിനിമകളാണ്. തെന്നിന്ത്യയില്‍ നിന്നും റീമേക്ക് അവകാശം വാങ്ങി എത്തിക്കുന്ന ചിത്രങ്ങളാണ് അല്ലെങ്കില്‍ ഇവിടെ വിജയം കൊയ്യുന്നത്. ഈ നാണക്കേടില്‍ നിന്നൊരു മോചനം കൂടിയാവുകയാണ് പത്താന്റെ വിജയം.
സിനിമ വെള്ളിയാഴ്ച വരെ ഇന്ത്യയില്‍ നിന്ന് 166 കോടിയും ആഗോള തലത്തില്‍ 316 കോടിയും കളക്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം ഇതിനോടകം തന്നെ പഠാന്‍ 200 കോടിയിലധികം നേടിക്കഴിഞ്ഞു.
റിലീസിന് പിന്നാലെ ജനുവരി 28ന് മാത്രം 52 കോടിയോളം രൂപയാണ് പഠാന്‍ സ്വന്തമാക്കിയത്. റിലീസ് ചെയ്ത ചിത്രം ശഷം ഇത് മൂന്നാം തവണയാണ് ഒരു ദിവസത്തെ കളക്ഷന്‍ 50 കോടി കടക്കുന്നത്.
അവധി ദിനമായ ഞായറാഴ്ചയിലെ കളക്ഷന്‍ കൂടി ലഭിക്കുമ്പോള്‍ പഠാന്‍ ഷാറൂഖ് ഖാന്റെ ചിത്രം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ചെന്നൈ എക്‌സ്പ്രസിനെയും മറികടന്നേക്കും.
അതേസമയം, ലോക്ക്ഡൗണിന് ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്റെ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രം റിലീസായ ആദ്യ ദിനം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പ്രവര്‍ത്തി ദിനമായ ബുധനാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം 51 കോടിയാണ് വാരിയത്. ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓപ്പണിംഗില്‍ 70-80 കോടിയോളം നേടിയെന്നാണ് വിവരം.
നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പഠാന്‍.
നേരത്തെ ചിത്രത്തിലെ ഗാന രംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ സിനിമയ്ക്ക് ആശങ്കയായിരുന്നു. എന്നാല്‍ തിയേറ്ററില്‍ ഇതിനെയെല്ലാം കാറ്റില്‍പറത്തുകയാണ് കിങ് ഖാന്‍.