ബോളിവുഡ് സിനിമാലോകത്തും മോൻസന് ബന്ധമുണ്ടോ? മോൻസന്റെ കൈവശമുണ്ടായിരുന്ന പോർഷെ ബോക്സ്റ്റർ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ബോളിവുഡ് താരം കരീന കപൂറിന്റെ പേരിൽ

100

വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട നിരവധി പ്രമുഖരുടെ പേരു വിവരങ്ങളാണ് പുറത്തുവരുന്നത്.

മലയാള സിനിമാ മേഖലയുമായും രാഷ്ട്രീയക്കാരും പോലീസുകാരുമൊക്കെയായിരും മോൻസന് അടുത്ത ബന്ധമുണ്ടായിരുന്നതായി തെളിയിയ്ക്കുന്ന തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ ബോളിവുഡ് സിനിമാലോകത്തും മോൻസന് ബന്ധമുണ്ടോ എന്ന രീതിയിലുള്ള സംശയങ്ങളാണ് ഉയർന്നു വരുന്നത്.

Advertisements

ALSO READ

പർദ്ദയിട്ട് ലുലുമാളിലൂടെ നടക്കുമ്പോൾ ഒരാൾ അടുത്ത് വന്ന് പറഞ്ഞത് ഇങ്ങനെ, എങ്ങനെയോ അവിടെ നിന്നും ഓടി: വെളിപ്പെടുത്തലുമായി ഹണി റോസ്

മോൻസൻറെ കൈവശമുണ്ടായിരുന്ന പോർഷെ ബോക്സ്റ്റർ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ബോളിവുഡ് താരവും നടൻ സെയ്ഫ് അലി ഖാൻറെ ഭാര്യയുമായ കരീന കപൂറിൻറെ പേരിലാണെന്നതാണ് പുതിയ കണ്ടെത്തൽ. ഏറെ നാൾ ശ്രീവത്സം ഗ്രൂപ്പിൻറെ യാർഡിൽ സൂക്ഷിച്ചിരുന്ന കാർ ഒരു കേസിനെ തുടർന്ന് അടുത്തിടെ പോലീസ് പിടിച്ചെടുത്തിരുന്നു. പോലീസിൻറെ കസ്റ്റഡിയിലാണ് ഇപ്പോൾ കാറുള്ളത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതാണ് കാർ.

2007 മോഡൽ കാർ ആണ് ഇത്. ചേർത്തല സ്റ്റേഷനിലാണ് കരീനയുടെ പേരിലുള്ള ഈ കാറിപ്പോഴുള്ളത്. കരീനയുടെ അച്ഛൻ രൺധീർ കപൂറിൻറെ പേരും ഹിൽ റോഡ്, ബാന്ദ്ര, മുംബൈ എന്ന മേൽവിലാസവും രജിസ്‌ട്രേഷനിലുണ്ട്. പ്രളയത്തിൽ വെള്ളം കയറി നശിച്ച ചില ആഢംബര കാറുകൾ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധം തുടങ്ങിയതിന് ശേഷമാണ് മോൻസൺ അവരുടെ യാർഡിലേക്ക് മാറ്റിയത്. ലീസ് തുക തട്ടിയെന്ന് കാണിച്ച് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോൻസൺ പരാതി നൽകി ആറര കോടി രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.

അന്ധേരി വെസ്റ്റിലാണ് കരീന കപൂറിൻറെ പേരിൽ പോർഷെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു വർഷമായി ഈ കാർ ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പിലാണ് കിടക്കുന്നത്. ഇത് മോൻസൻ കൈക്കലാക്കിയതെങ്ങനെയെന്നതിൽ ഇനിയും വ്യക്തത ആയിട്ടില്ല. വാഹന രജിസ്‌ട്രേഷനിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഏഴോളം ആഡംബര കാറുകളാണ് മോൻസന്റെ കലൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇത് ആറെണ്ണം വ്യാജ രജിസ്റ്റട്രേഷനിലുള്ളവയാണെന്നും പോലീസ് കണ്ടെത്തി.

ALSO READ

ഒരു മനുഷ്യന് ഇത്രയും ക്ഷമ ഉണ്ടെന്ന് എനിക്ക് അന്നാണ് മനസിലായത്: ലാലേട്ടന് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി സൗപർണിക സുഭാഷ്

വ്യാജ പുരാവസ്തു കച്ചവടവുമായി ബന്ധപ്പെട്ട് മോൻസനെതിരെ 10 കോടി തട്ടിപ്പാണ് പരാതിക്കാർ ആരോപിക്കുന്നത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇതുവരെ 4 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകൾ ലഭിച്ചിട്ടുണ്ട്. വ്യാജ പുരാവസ്തുക്കൾ കാണിച്ച് നടത്തിയ നിരവധി തട്ടിപ്പുകളിൽ വഞ്ചനാക്കുറ്റവും ഇയാൾക്കെതിരെ നിലവിലുണ്ട്

 

Advertisement