ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടി കങ്കണ റണൗട്ട്

181

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൻറെ സൂചന നൽകി ബോളിവുഡ് നടി കങ്കണ റണൗട്ട്. ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ എത്തിയപ്പോഴാണ് തന്റെ രാഷ്രീയ പ്രവേശനത്തെകുറിച്ച് കങ്കണ പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് നടി പ്രതികരിച്ചത്. 

ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് നടി പറഞ്ഞു , പിന്നാലെ 600 വർഷത്തെ പോരാട്ടത്തിന് ശേഷം അയോധ്യയിൽ ശ്രീരാമന്റെ പ്രതിഷ്ഠ സാധ്യമാക്കിയതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കങ്കണ പ്രശംസിച്ചു.

Advertisements

വലിയ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. ലോകമെമ്പാടും സനാതന ധർമ്മത്തിന്റെ പതാക ഉയർത്തണമെന്നും കങ്കണ പറഞ്ഞു. അതേസമയം നടിയുടെ പുതിയ ചിത്രം തേജസ് ബോക്‌സോഫീസ് ദുരന്തമായി മാറിയെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഇന്ത്യൻ ബോക്‌സോഫീസിൽ ആറ് ദിവസത്തിൽ 5 കോടി രൂപയാണ് 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ ചിത്രം ഇതുവരെ നേടിയത്. അതേസമയം തൻറെ സിനിമയെ വെറുക്കുന്നവർ ദേശവിരുദ്ധരാണ് എന്നാണ് കങ്കണ പറഞ്ഞത്.

also readശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്, ഇരുട്ടില്‍ എന്തെല്ലാം കപടതകള്‍, കള്ളങ്ങള്‍, കൊള്ളകള്‍ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവന്‍; ഹരീഷ് പേരടി

Advertisement