ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹതാരങ്ങളുടേയുമൊക്കെ വിവാഹത്തില്‍ പങ്കെടുക്കുന്ന സിനിമാ താരങ്ങളെ നമ്മള്‍ കണ്ടിട്ടുണ്ട്. ഇവരുടെയൊക്കെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിട്ടുമുണ്ട്. എന്നാല്‍ വീട്ടിലെ വേലക്കാരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ബോളിവുഡ് നടി ആലിയാ ഭട്ട്. നടി വേലക്കാരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി.
പ്രിയങ്ക ചോപ്രയും നിക്ക് ജോണാസും തമ്മിലുളള വിവാഹനിശ്ചയത്തിന് ശേഷം ആലിയ ഭട്ട് തന്റെ വേലക്കാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായാണ് ഇന്ത്യാ ടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ആദ്യം ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് മണിക്കൂറുകള്‍ക്കകം വെറലായി മാറി. അതേസമയം ഐഇ മലയാളത്തിന് ഈ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ല. മുംബൈയിലാണ് വിവാഹ ചടങ്ങ് നടന്നതെന്നാണ് ചിത്രത്തിനൊപ്പമുളള അടിക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
വളരെ വിരളമായി മാത്രമാണ് ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ ജോലിക്കാരുടെ വിവാഹത്തിലും മറ്റ് ചടങ്ങുകളിലും ഭാഗമാകുന്നത്. നേരത്തേ പ്രിയങ്ക ചോപ്രയും മാതാവും നിര്‍മ്മാതാവുമായ മധു ചോപ്രയും തങ്ങളുടെ മുന്‍ മാനേജരുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു. അന്ന് ഇരുവരുടേയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടു. തന്റെ മേക്കപ്പ് മാന് ജന്മദിന സമ്മാനമായി കാര്‍ സമ്മാനിച്ചയാളായിരുന്നു ജാക്വൈലിന്‍ ഫെര്‍ണാണ്ടസ്.