ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് രാംഗോപാല്‍ വര്‍മ. വിവാദ സംവിധായകന്‍ എന്നാണ് അദ്ദേഹം ബോളിവുഡില്‍ അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഒരു പേടിയുമില്ലാതെ സോഷ്യല്‍മീഡിയയിലൂടെ അദ്ദേഹം തുറന്നുപറയാറുണ്ട്.
സോഷ്യല്‍മീഡിയയില്‍ ഇന്ന് ഒത്തിരി സജീവമായി കഴിഞ്ഞു രാംഗോപാല്‍ വര്‍മ. കഴിഞ്ഞ ദിവസം സംവിധായകന്‍ ഒരു മലയാളി പെണ്‍കുട്ടിയെ അമ്പേഷിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു.
മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച സംവിധായകന്‍ ഈ പെണ്‍കുട്ടി ആരാണെന്നറിയുമോ എന്നാണ് പോസ്റ്റില്‍ കുറിച്ചത്. ഒത്തിരി പേരാണ് ഇതിന് കമന്റ് ചെയ്തത.് നിരവധി ഷെയറുകളും പോയിരുന്നു.
Can someone tell me who she is ? pic.twitter.com/DGiPEigq2J
— Ram Gopal Varma (@RGVzoomin) September 27, 2023
ഇപ്പോഴിതാ ആളെ കണ്ടെത്തിയിരിക്കുകയാണ്. ശ്രീലക്ഷ്മി സതീഷ് എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. മോഡലിങ്ങില്‍ സജീവമാണ് ശ്രീലക്ഷ്മി. ചില പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആഘോഷ് വൈഷ്ണവം മോഡലിങ്ങിന്റെ ഭാഗമായി പകര്‍ത്തിയ ശ്രീലക്ഷ്മിയുടെ വീഡിയോയിരുന്നു സംവിധായകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
ഈ പെണ്‍കുട്ടിയെ കാണുന്നത് വരെ താന്‍ വിശ്വസിച്ചിരുന്നില്ല സാരി ഏറ്റവും മനോഹരമായ വേഷമാണെന്നും പലരും നേരത്തെ പറയുമെങ്കിലും താന്‍ വിശ്വസിച്ചിരുന്നില്ലെന്നും മറ്റൊരു വീഡിയോയില്‍ രാം ഗോപാല്‍ വര്‍മ പറയുന്നു.
ശ്രീലക്ഷ്മിയെ കണ്ടെത്തിയ വിവരം സംവിധായകന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ശ്രീലക്ഷ്മിയുടെ ബര്‍ത്ത് ഡെ ആണെന്ന് മനസ്സിലാക്കിയ സംവിധായകന്‍ ആശംസകള്‍ അറിയിക്കുകയും ബോളിവുഡിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.