മുംബൈ: ബോളിവുഡ് താരസുന്ദരി നടി മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്മെന്റില്‍ നിന്നും ഇറക്കി വിട്ടതായി റിപ്പോര്‍ട്ട്. വാടക ഇനത്തില്‍ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.
Advertisements
78787 യൂറോ അതായത് ഏകദേശം 60 ലക്ഷം രൂപയാണ് വാടക ഇനത്തില്‍ മല്ലിക നല്‍കാനുള്ളത്.വാടക നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടിക്കെതിരെ ഫ്‌ലാറ്റ് ഉടമ കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം നടിയെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം. അപ്പാര്‍ട്മെന്റില്‍ ഇവര്‍ വാങ്ങിയ ഫര്‍ണിച്ചറുകള്‍ കണ്ടുക്കെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.
Advertisement