സെലിബ്രിറ്റികളെ പലകാരണങ്ങളുടേ പേരില്‍ ട്രോളാറുണ്ട്. എന്നാല്‍ ട്രോളിനുമപ്പുറം സൈബര്‍ ബു ള്ളി യിങിന് തന്നെ താരങ്ങളെ, പ്രത്യേകിച്ച് നടിമാരെ വിധേയരാക്കുന്നത് വസ്ത്രധാരണത്തിന്റെ പേരിലാണ്. കാലത്തിന് അനുസരിച്ച് മോഡേണ്‍ ലുക്ക് തെരഞ്ഞെടുക്കുന്നവരാണ് സെലിബ്രിറ്റികള്‍. എന്നാല്‍ പലപ്പോഴും സെലിബ്രിറ്റികളെ ഇതിന്റെ പേരില്‍ അധിക്ഷേപിക്കുന്നതും അതൊരു വലിയ ചര്‍ച്ചയാകുന്നതും പതിവാണ്.
നടിമാരുടെ കാലുകള്‍ കണ്ടാലോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാലോ സദാചാര ബോധം ഉണരുന്ന ഒരു പറ്റം സോഷ്യല്‍മീഡിയ ഉപയോക്തക്കളുണ്ട്. ഇവരുടെ സദാചാര ഉപദേശങ്ങളെ പലപ്പോഴും സൈബര്‍ ആങ്ങളമാരുടെ ഉപദേശമെന്നൊക്കെ പറയാറുണ്ടെങ്കിലും അത്ര നിസാരമല്ല ഇതൊന്നും.
ഇപ്പോഴിതാ നടി ഭാവനയ്ക്ക് നേരെയാണ് കുറേ പേര്‍ കുതിര കയറാനെത്തിയിരിക്കുന്നത്. ആണുങ്ങള്‍ മാത്രമല്ല, പെണ്ണുങ്ങളുമുണ്ട് ഭാവനയെ കുറ്റം പറയാനെന്നതാണ് ശ്രദ്ധേയമായ കാര്യം. ലൈറ്റ് കളര്‍ ടോപ്പിനടിയില്‍ മറ്റ് വസ്ത്രമൊന്നും ധരിക്കാതെ ശരീരം പ്രദര്‍ശിപ്പിച്ചുവെന്നാണ് ഭാവനയ്‌ക്കെതിരെ വന്ന വാദം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരംവുമായി താരം തന്നെ രംഗത്തെത്തി ഒടുവില്‍. സ്‌കിന്‍ കളര്‍ ടോപ്പിന്റെ പേരിലാണ് ആ ക്ര ണണ മെന്ന് താരം പറയുന്നു.
അതേസമയം, നടിമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അവരെ വസ്ത്രധാരണത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്ന പുരുഷ പ്രൊഫൈലുകള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്ന മറ്റ് പുരുഷ പ്രൊഫൈലുകളും കാണാവുന്നതാണ്.
ഇക്കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് യുവതാരം അനശ്വര രാജന് നേരെ വസ്ത്രധാരണത്തിന്റെ പേരില്‍ വ്യാപകമായ സൈബറാക്രമണം നടന്നിരുന്നു. കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ചതാണ് അനശ്വര പഴി കേള്‍ക്കാന്‍ കാരണമായത്. അന്ന് കാല് പ്രദര്‍ശിപ്പിച്ചുകൊണ്ട് മുതിര്‍ന്ന നടിമാരടക്കം അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.
പിന്നീട്, നാടന്‍ വേഷങ്ങളില്‍ തിളങ്ങിയ നടി അനുശ്രീ മുട്ടിന് മുകളില്‍ ഇറക്കം വരുന്നൊരു ഫ്രോക്ക് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴും ഇതേ സൈബര്‍ ആങ്ങളമാര്‍ക്ക് കുരു പൊട്ടി.ശാലീനത കളഞ്ഞ് നശിക്കാന്‍ തുടങ്ങിയോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇതിനോട് കടുത്ത ഭാഷയില്‍ മറുപടി പറയാനും അനുശ്രീ മടിച്ചില്ല.
ഇതിനിടെ, മുതിര്‍ന്ന നടിമാരായ മീര ജാസ്മിന്‍, നവ്യാ നായര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്കും വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നുവെന്നായിരുന്നു ഇരുവരേയും കുറിച്ച് പലരും കമന്റടിച്ചത്.
ഇതിന് മുന്‍പാകട്ടെ, രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തിന് നേരെയും സമാനായ ആക്ര മ ണം ഉണ്ടായി. റിമ പറഞ്ഞ പ്രസക്തമായ കാര്യങ്ങള്‍ കേള്‍ക്കാതെ അവരുടെ വസ്ത്രത്തിന്റെ അളവിലേക്ക് കണ്ണുകള്‍ പായിച്ചത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
‘ഇത്തരം വിഷയങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു റിമയുടെ പ്രതികരണം. മുന്‍പും ബോള്‍ഡായ വസ്ത്രധാരണത്തിന്റെ പേരില്‍ നേരത്തെ തന്നെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു താരം.
ഇതിനിടെ, യുവനടി സാനിയ ഇയ്യപ്പനും ഇടയ്ക്കിടയ്ക്ക് വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബറാക്രമണങ്ങള്‍ നേരിടാറുണ്ട്. ഇവയോട് രൂക്ഷമായി പ്രതികരിക്കാന്‍ സാനിയ മടിക്കാറുമില്ല.
നടിയായ അഹാന കൃഷ്ണയുടെ ഇളയ സഹോദരിക്കെതിരെയും ഇത്തര്തതിലൊരു മോശമായ കമന്റ് വന്നിരുന്നു. ഈ കമന്റിന് ചുട്ട മറുപടി അഹാന നല്‍കിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
എത്രയോ കാലം മുന്‍പ് തന്നെ ബോളിവുഡ് അടക്കമുള്ള സെലിബ്രിറ്റികള്‍ ബോള്‍ഡായതും ഹോട്ട് ലുക്കിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദിയില്‍ എത്താറുണ്ട്. മലയാള താരങ്ങള്‍ ഇത്തരത്തില്‍ വേഷമണിയുമ്പോഴാണ് പലര്‍ക്കും സദാചാരമുയരുന്നത് എന്നതും ശ്രദ്ധേയമാണ്.
മാന്യമായ പ്രതികരണങ്ങള്‍ തന്നെയാണ് ആരും അര്‍ഹിക്കുന്നത്. വിമര്‍ശനങ്ങള്‍ ആണെങ്കിലും അതിരുവിട്ട ഭാഷ പ്രയോഗങ്ങളിലൂടെ ആവരുതെന്നാണ് ഈ സൈബര്‍ ആങ്ങളമാരുടെ കമന്റുകള്‍ കാണുമ്പോള്‍ സാധാരണ പ്രേക്ഷകര്‍ പറയുന്നത്.