തടിച്ചത് കൊണ്ട് അവര്‍ മോശമാണെന്ന് പറയാനാവില്ലല്ലോ, ഞാനും തടിച്ച ഒരാളല്ലേ; ബോഡി ഷെയ്മിങിന് എതിരെ പ്രതികരിച്ച് മോഹന്‍ലാല്‍; വൈറലായി വീഡിയോ

370

മലയാളികളുടെ പ്രിയതാരണാണ് മോഹന്‍ലാല്‍. എല്ലാ വിഷയത്തിലും വ്യക്തമായ നിലപാട് ഉള്ള വ്യക്തി കൂടിയാണ് താരം. ഇപ്പോഴിതാ ബോഡി ഷെയ്മിങ്ങ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കെ മോഹന്‍ലാലിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ബോഡി ഷെയ്മിങ്ങിന് എതിരെ താരം സംസാരിക്കുന്ന വീഡിയോയാണ വൈറലാകുന്നത്. കൈരളി ചാനലിലെ ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് എട്ട് വര്‍ഷം മുന്‍പ് താരം പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

Advertisements

നടി രഞ്ജിനി മോഹന്‍ലാലിനോട് വീഡിയോ വഴി ഒരു ചോദ്യം ചോദിക്കുകയാണ്. രഞ്ജിനിയുടെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കാനൊരുങ്ങവെ ‘രഞ്ജിനി അങ്ങ് തടിച്ചുപോയല്ലേ’- എന്ന് ബ്രിട്ടാസ് പറയുകയാണ്. ഇതോടെ ബ്യൂട്ടി ലൈസ് ഇന്‍ ഫ്ളെഷ്, നോട്ട് ഇന്‍ ബോണ്‍സ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നാണ് ഇതിനോട് മോഹന്‍ലാല്‍ പ്രതികരിച്ചത്.

ALSO READ- ആ കാരണത്താൽ മനം മടുത്ത് അഭിനയം നിർത്തി, പിന്നെ ചെയ്തത് ഇങ്ങനെ: ചാക്കോച്ചന്റെ നായികയായി എത്തിയ ശ്രുതികയുടെ ഇപ്പോഴത്തെ ജിവീതം കണ്ടോ

‘അതിലൊരു സൗന്ദര്യമുണ്ടല്ലോ. തടിച്ചത് കൊണ്ട് അവര്‍ മോശമാണെന്ന് പറയാനാവില്ലല്ലോ. ഞാനും തടിച്ച ഒരാളല്ലേ’- എന്നാണ് പ്രേഷകരുടെ പ്രിയപ്പെട്ട ലാലേട്ടന്റെ പ്രതികരണം. ഇതോടെ മോഹന്‍ലാലിലെ സൗന്ദര്യ വീക്ഷണം എന്താണെന്ന് പ്രേക്ഷകര്‍ക്ക് മനസിലായല്ലോയെന്ന് ആയിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

വീണ്ടും സോഷ്യല്‍മീഡിയയില്‍ ബോഡി ഷെയ്മിങ് ചര്‍ച്ചകള്‍ ശക്തമാകാന്‍ കാരണം മെഗാതാരം മമ്മൂട്ടിയുടെ ചില പരാമര്‍ശങ്ങളാണ്. അദ്ദേഹം സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനെ കുറിച്ച് പറയുന്നതാണ് വിവാദമായത്. പ്രിയരെ കഴിഞ്ഞ ദിവസം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡിനെ കുറിച്ച് പറഞ്ഞതാണ് വിവാദമായത്.

ALSO READ- പ്രണയ വിവാഹം, ഇന്ന് മീന്‍ കഴുകുന്നതും വൃത്തിയാക്കുന്നതുമെല്ലാം നൂബിന്‍ ജോണി, ഭാര്യ ഒരു മടിച്ചിയാണെന്ന് തുറന്നുപറഞ്ഞ് താരം

താന്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നാണ് ഇതിനോട് പ്രതികരിച്ച് മമ്മൂട്ടി രംഗത്തെത്തിയത്.

Advertisement