മികച്ച പ്രതികരണമാണ് സിനിമ ആടുജീവിതത്തിന് ലഭിക്കുന്നത്. ബ്ലെസ്സി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടു എന്ന് തന്നെ പറയാം. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം ചിത്രം നേടി കഴിഞ്ഞു.
പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രത്തെ അതിമനോഹരമായി സ്‌ക്രീനില്‍ എത്തിക്കുകയും ചെയ്തു. അതേസമയം ആടുജീവിതം റിലീസ് ചെയ്തത് മുതല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം വന്നു. ഇപ്പോള്‍ അതിനുള്ള ് മറുപടിയാണ് ബ്ലസി പറയുന്നത്.
നജീബിന്റെ ഭാര്യയുടെ കഥ വെച്ച് ഒരു പരസ്യം പ്ലാന്‍ ചെയ്തിരുന്നു. ആ കഥ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. നിലവില്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ വരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആടുജീവിതത്തിന്റെ പ്രമോഷന്റെ സമയത്ത് നമ്മള്‍ ചിന്തിച്ച കാര്യമാണ് ഈ മൂന്ന് വര്‍ഷം സൈനു എങ്ങനെയാണ് ജീവിച്ചത് എന്നത്. അതിന് വേണ്ടി കുറച്ച് ഷോട്ടുകള്‍ മാത്രം എടുത്ത് പരസ്യത്തിനായി ഉപയോഗിക്കണം, സൈനുവിനെ വച്ച് ഷൂട്ട് ചെയ്യണം എന്നൊക്കെ വിചാരിച്ചിരുന്നു.
സൈനുവിന്റെ കാത്തിരിപ്പ്, പോസ്റ്റ് ഓഫീസില്‍ പോയിരിക്കുന്നത് തുടങ്ങി അഞ്ചാറ് സീക്വന്‍സുകള്‍. ഒപ്പം പാച്ച് വര്‍ക്കുകള്‍ ചെയ്യുന്ന സമയത്ത് അമല പോളിനോട് ഇങ്ങനെ ഒരു കഥയുണ്ടെന്ന് പറഞ്ഞിരുന്നു. സൈനു ഒറ്റപ്പെട്ടപ്പോഴുള്ളൊരു കഥ ഞാന്‍ പറഞ്ഞു.
കുറേപേര്‍ കേട്ടപ്പോള്‍ അത് രസകരമായ കഥയാണെന്ന് പറഞ്ഞിരുന്നു. അത്രേ ഉള്ളൂ. അല്ലാതെ സിനിമ ആക്കാനായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പിന്നെ ഞാന്‍ ഇമോഷന്റെ ആള് ആയത് കൊണ്ട് അതൊരു ഭയങ്കര ഇമോഷണല്‍ പടമായി മാറാന്‍ സാധ്യതയുണ്ട്’, എന്നാണ് ബ്ലെസി പറഞ്ഞത്.