ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറയ ചിത്രമാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.
അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുണ്ട് ആടുജീവിതം. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന മലയാള സിനിമയുമാണ് ആടുജീവിതം.
ഇപ്പോള്‍ ആടുജീവിതത്തിന് വേണ്ടിവന്ന മുതല്‍മുടക്കിനെക്കുറിച്ച് സംവിധായകന്‍ പറയുകയാണ്. തമിഴ് മാധ്യമമായ എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ആടുജീവിതത്തിന് വേണ്ടിവന്ന മുതല്‍മുടക്കിനെക്കുറിച്ച് പറഞ്ഞത്. 82 കോടിയാണ് ചിത്രത്തിന് വേണ്ടിവന്ന ബജറ്റെന്ന് ബ്ലെസി പറഞ്ഞു. കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു.
അതേസമയം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി , തെലുങ്ക് , കന്നട ഭാഷകളിലും ഈ സിനിമ ഇറങ്ങിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായി വേഷമിട്ട ആടുജീവിതത്തിന്റെ സംവിധാനം ബ്ലെസ്സി നിര്‍വഹിച്ച് എത്തിയപ്പോള്‍ ലോകമെമ്പാടും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.