ഏതാനും ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രം വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിക്കുകയായിരുന്നു.
16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.
ഇപ്പോഴിതാ പൃഥ്വിരാജിന് പകരം ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടന്‍ വിക്രമിനെയായിരുന്നുവെന്ന് പറയുകയാണ് ബ്ലെസ്സി. ശങ്കറിന്റെ പുതിയ ചിത്രത്തിലേക്ക് ലോങ് ഷെഡ്യൂണ്‍ മാറ്റിവെച്ചതുകൊണ്ടാണ് വിക്രമിന് ചെയ്യാന്‍ സാധിക്കാതെ വന്നതെന്നും ബ്ലെസ്സി പറയുന്നു.
തമിഴ് സൂപ്പര്‍താരം സൂര്യയോടും ആടുജീവിതത്തെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രത്തിന് ശാരീരികമായി ഒത്തിരി തയ്യാറെടുപ്പുകള്‍ വേണമെന്നാണ് സൂര്യ പറഞ്ഞതെന്നും അന്ന് സൂര്യക്ക് അതിന് പറ്റില്ലായിരുന്നുവെന്നും വരാണം ആയിരം ചിത്രത്തിന് വേണ്ടി ഒരു തവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയമായിരുന്നുവെന്നും അതിന് ശേഷമാണ് കഥ പൃഥ്വിരാജിലേക്ക് എത്തുന്നതെന്നും ബ്ലെസ്സി പറയുന്നു.