ബിഗ്‌ബോസ് ഫൈനൽ അടുത്തതോടെ ടോപ്പ് ഫൈവിൽ എത്താനായുള്ള പ്രരിശ്രമത്തിലാണ് മത്സരാർത്ഥികൾ. ഈ സീസണിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ബ്ലെസ്ലി. താരം ഫൈനൽ ഫൈവിലെത്തുമെന്ന് തന്നെയാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ബ്ലെസ്ലി ലക്ഷ്മി പ്രിയയ്ക്കെതിരെ നടത്തിയ വർഗീയ ആരോപണം ഏറെ ചർച്ചയായിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ബ്ലെസ്ലിയുടെ ഇരട്ടത്താപ്പുകൾ ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്. സമൂഹത്തിനു മെസ്സേജ് കൊടുക്കാൻ വന്ന മഹാൻ ബ്ലെസ്ലി എന്ന കള്ളൻ, നുണയൻ, ടോക്സിക് മത്സരാർത്ഥിയെന്നാണ് കുറിപ്പിൽ പറയുന്നത്.
ഇത്ര ഇരട്ടത്താപ്പ് ഉള്ള മത്സരാർത്ഥി ബിഗ്ഗ് ബോസിന്റെ നാലു സീസണുകളിൽ ആയിട്ട് ഉണ്ടാവില്ല എന്നും കുറിപ്പിൽ പറയുന്നു. പിന്നാലെ ബ്ലെസ്ലിയുടെ ഇരട്ടത്താപ്പുകൾ എണ്ണിയെണ്ണി പറയുന്നുമുണ്ട്.
1. എനിക്ക് നിന്റെ ഫ്രണ്ട്ഷിപ് വേണ്ട. പ്രണയം മതി – പിന്നെ നിന്റെ ഇഷ്ടത്തിന് അനുസരിച്ചു ആണല്ലോ ആളുകൾ നിന്നെ കാണേണ്ടത്. ആളുകൾ നിന്റെ അടിമ ആണല്ലോ. 2. എന്നെ ലൗവറായിട്ടു മാത്രമേ കാണാവൂ. ഫ്രണ്ട് ആയോ സഹോദരൻ ആയോ കാണരുത്. – ഇതൊക്കെ അജ്ഞാപിക്കാൻ നീ ആരാടാ? 3. ഞാൻ നിന്നെ ഇക്വൽ ആയല്ലേ കാണുന്നത്. – സ്വന്തം ഫ്രണ്ട് ആയി കാണുന്ന ആൾക്ക് പോലും നൽകേണ്ടുന്ന ബേസിക് അഭിപ്രായ സ്വാതന്ത്ര്യം പോലും നൽകാതെ. നീ വെറും സ്ത്രീയാണ്. നീ എന്നെ ഞാൻ കരുതുന്നത് പോലെ കാണണം എന്ന് അജ്ഞാപിക്കുന്നവൻ ആണ് ഇക്വാലിറ്റിയെ പറ്റി സംസാരിക്കുന്നത്. 4. ബ്ലെസ്ലി ദിൽഷയെ പ്രോപ്പസ് ചെയ്തപ്പോ ദിൽഷ നോക്കാം എന്നു പറഞ്ഞു. ഇങ്ങനെയും നുണ പറയുമോ ആളുകൾ? ദിൽഷ ഒരിക്കലും ബ്ലസ്ലിയ്ക്ക് ഞാൻ നിന്നെ അനിയൻ ആയി കാണാം എന്നതിൽ കവിഞ്ഞു ഒരു പ്രതീക്ഷയും നൽകിയിട്ടില്ല എന്ന് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം വ്യക്തിപരമായി ബ്ലെസ്ലി കാണിച്ച ക്രൂരതയെ കുറിച്ചും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. സ്വന്തം കാമുകിയെ തേച്ചു ബിഗ്ഗ് ബോസ്സിൽ വന്നതിനു ശേഷം, അവളെ സൈബർ ലിഞ്ചിങ് ചെയ്യാൻ പേർസണൽ ചാറ്റ് സ്‌ക്രീൻഷോട്ട് വരെ സുഹൃത്തുക്കൾക്ക് നൽകിയവനാണ് ബ്ലെസ്ലി എന്നാണ് ആരോപണം.
ബിഗ്‌ബോസ്സ് വീട്ടിൽ വന്നു, എന്റെ മുൻകാമുകി ടോക്സിക് ആണെന്ന് പറയുകയും അവരുടെ പേർസണൽ ഡീറ്റൈൽസ് എല്ലാം ബിഗ്ഗ് ബോസ്സ് പോലൊരു ഷോയിൽ പബ്ലിക് ആയി പ്രഖ്യാപിച്ചു സൈബർ ലിഞ്ചിങ് ചെയ്യാൻ ഡോഗ് വിസിൽ ചെയ്യുകയും ചെയ്യുന്ന ഈ മഹാൻ ബിഗ്ഗ് ബോസിൽ സമൂഹത്തിനു നൽകുന്ന സന്ദേശത്തെ പറ്റി സംസാരിക്കാതിരിക്കുകയാവും നല്ലത് എന്നും കുറിപ്പിൽ അഭിപ്രായപ്പെടുന്നു.
ഇന്ന് റിയാസ് പറഞ്ഞത് കൂടെ ചേർത്തു ചിന്തിക്കുമ്പോൾ ഇത്രയും നുണയനും ടോക്സിക്ക് ആയതുമായ ഒരു മത്സരാർത്ഥി ബിഗ്‌ബോസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം, ഇന്നലെ നടന്ന ജയിൽ നോമിനേഷനിടെ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ബ്ലെസ്ലി രംഗത്തെത്തിയിരുന്നു. ലക്ഷ്മി പ്രിയ മതപരമായും രാഷ്ട്രീയപരമായും ഗെയിം കളിക്കുന്നുവെന്നായിരുന്നു ബ്ലെസ്ലിയുടെ ആരോപണം. ഇത് ആകെ കുഴപ്പത്തിലാക്കിയത് ബിഗ് ബോസ് വീടിനെ ഒന്നാകെയായിരുന്നു.
പിന്നാലെ വന്ന റിയാസ് ബ്ലെസ്ലിയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്തു. ബ്ലെസ്ലി കണക്കുകൂട്ടി ഒരോരുത്തരെയായി ടാർജറ്റ് ചെയ്യാറുണ്ടെന്നും പ്രശ്‌നമുണ്ടാകുമ്പോൾ ആളുകളുടെ വായിൽ നിന്നും ചിലപ്പോൾ തെറ്റായ വാക്ക് വന്നു പോകും. ബ്ലെസ്ലി മാറിയിരുന്ന് കണക്ക് കൂട്ടി തിരികെ ആ വ്യക്തിയോട് സംസാരിക്കുകയും ആ വ്യക്തി തെറ്റാണെന്നും താൻ നല്ല മനുഷ്യനാണെന്നും വരുത്തി തീർക്കാൻ ശ്രമിക്കുമെന്നും റിയാസ് പറയുന്നു. തുടക്കം മുതൽ ആളുകളെ ഇങ്ങനെ ടാർജറ്റ് ചെയ്യാറുണ്ടെന്നാണ് റിയാസ് പറഞ്ഞത്. ഇതോടെ ബ്ലെസ്ലിയുടെ ഗെയിം തന്ത്രം വലിയ വിവാദമായി മാറിയിരിക്കുകയാണ്.