ബിഗ് ബോസ് സീസൺ ഫോർ വിന്നറായി ദിൽഷ പ്രസന്നൻ ഹൗസിൽ നിന്നും ഇറങ്ങിയിരിക്കുകയാണ്. ഇന്നലെ നടന്ന ഫൈനലിൽ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദിൽഷയുടെ വിജയം. ദിൽഷ പുറത്തെത്തുമ്പോൾ ആരാധകർക്കും ചോദിക്കാനുണ്ടാവുക പ്രണയത്തെ കുറിച്ച് തന്നെയായിരിക്കും. റോബിനോടും ബ്ലെസ്ലിയോടും ഉള്ള ദിൽഷയുടെ മനസിലെ സ്ഥാനമറിയാനാണ് സോഷ്യൽമീഡിയയും കാത്തിരിക്കുന്നത്. അതേ സമയം ബ്ലെസ്ലിയും റോബിനും തനിക്കേറ്റവും പ്രിയപ്പെട്ടവരാണെന്ന് ഫിനാലെ വേദിയിൽ വെച്ച് താരം പറഞ്ഞത്.
ബ്ലെസ്ലിയോട് ദിൽഷ്‌ക്ക് പ്രണയമാണെന്ന് പലരും കളിയാക്കുന്നുണ്ടെങ്കിലും ബ്ലെസ്ലി സഹോദരനെ പോലെയും റോബിൻ കൂട്ടുകാരനെയും പോലെയാണ് ദിൽഷയ്‌ക്കെന്നാണ് ചിലരുടെ എങ്കിലും നിമനം. അതേസമയം, ബ്ലെസ്ലിയോട് സഹോദരനെ പോലൊരു സ്നേഹം ദിലുവിന്റെ ഉള്ളിലുണ്ടെന്നാണ് സഹോദരി പറയുന്നത്. മഴവിൽ കേരളം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഹോദരി.
ബിഗ് ബോസ് ഹൗസിൽ വെച്ച് ദിൽഷയോട് ബ്ലെസ്ലി നടത്തിയ വിവാഹാഭ്യർഥന കേട്ടപ്പോൾ കാര്യമായി ഒന്നും തോന്നിയില്ലെന്നാണ് സഹോദരി പറയുന്നത്. അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തത്. ഒരു കുസൃതിപോലെയാണ് അവന്റെ വർത്തമാനം കേട്ടിരുന്നത്. അത് നടക്കാത്ത കാര്യമാണ്. ദിലു എന്തായാലും അവനെ കെട്ടില്ല.
ഒന്നാമത്തെ കാര്യം കല്യാണം കഴിക്കുന്ന ആൾക്ക് അവളെക്കാളും പ്രായം ഉണ്ടാവണം എന്നുള്ളതാണ്. പക്ഷേ ദിലുവിന് ബ്ലെസ്ലിയെ വലിയ ഇഷ്ടമാണ്. അതവളുടെ സ്വഭാവമാണെന്നും ഇഷ്ടപ്പെട്ടാൽ അവൾ കൂടെയുണ്ടാവും. ഇല്ലെങ്കിൽ മൈൻഡ് ചെയ്യില്ല. അപർണ, ബ്ലെസ്ലി, സൂരജ്, റോബിൻ ഇവരൊക്കെയാണ് അവിടെ അവൾക്ക് കംഫർട്ടായി തോന്നിയിട്ടുള്ളതെന്നും സഹോദരി പറയുന്നു.
എങ്കിലും ബ്ലെസ്ലിയുടെ പ്രണയം ജെനുവിൻ ആകാൻ സാധ്യതയുണ്ടെന്നും സഹോദരി പ്രതികരിക്കുന്നു. എവിടെയോ ഒരു ജെനുവിനിറ്റി ഉള്ളതായി തോന്നുന്നുണ്ട്. അതല്ലെങ്കിൽ ഇങ്ങനെ വിളിച്ച് പറയുമോ? ഒരു ഗെയിമിന് വേണ്ടി സംസാരിക്കുന്നവനാണ് ബ്ലെസ്ലി എന്ന് തനിക്ക് തോന്നുന്നില്ലെന്നും ദിൽഷയുടെ സഹോദരി പറയുന്നു.
സുചിത്ര പറഞ്ഞ വിവാദത്തിനെ കിറിച്ചും സഹോദരി പ്രതികരിക്കുന്നുണ്ട്. സുചിത്ര കൊണ്ടുവന്ന വിവാദത്തിൽ അവർക്ക് വിഷമം ആവേണ്ടെന്ന് കരുതിയാണ് ദിൽഷ മിണ്ടാതെ ഇരുന്നത്. പക്ഷേ അവിടെ ദിലു പ്രതികരിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എല്ലായിടത്തും ക്യാമറയുണ്ട്. ദിലു എന്താണ് ചെയ്യുന്നതെന്ന് പുറംലോകം കാണുന്നുണ്ട്. ബാക്കിയുള്ളവർ വളരെ മോശം കമന്റുകൾ പറയും. അത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയുകയാണ് ചെയ്തത്. പക്ഷേ ദിലുവിനെ കുറിച്ച് ചിലർ പറഞ്ഞത് എനിക്ക് വിഷമമായിട്ടുണ്ട്-സഹോദരി പ്രതികരിച്ചു.
അതേ സമയം ദിൽഷ എന്തായാലും തന്നെക്കാളും പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കില്ലെന്നാണ് പിതാവും പറയുന്നത്. ദിലു അതിനെന്തായാലും നിൽക്കില്ല. അതുകൊണ്ട് ഞങ്ങളത് ചിന്തിക്കുന്നേയില്ല. കുറേപേർ ദിലു അഭിനയിക്കുകയാണെന്ന് പറയുന്നുണ്ട്. ദിൽഷ എന്ന വ്യക്തി എങ്ങനെയാണോ അത് തന്നെയാണ് ബിഗ് ബോസിനുള്ളിലും കാണിച്ച് കൊണ്ടിരിക്കുന്നതെന്നും കുടുംബം വ്യക്തമാക്കുന്നു.