തൃശ്ശൂരും തിരുവനന്തപുരവും സ്വന്തമാക്കാന്‍ അമിത് ഷാ വരുന്നു, കേരളം പിടിക്കാന്‍ വമ്പന്‍ പദ്ധതികളുമായി ബിജെപി, സുരേഷ് ഗോപിയെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ പരിശ്രമം

121

ഓരോ സംസ്ഥാനങ്ങളും പിടിച്ചെടുക്കുമ്പോഴും കേരളത്തില്‍ ഒരു സ്ഥാനം പോലും നേടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ വരും തെരഞ്ഞെടുപ്പില്‍ കേരളം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും.

Advertisements

തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ വലിയ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി ഇപ്പോഴേ പണി തുടങ്ങിക്കഴിഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം.

Also Read: വെള്ളത്തില്‍ മുങ്ങി ചെന്നൈ, വീട്ടിനുള്ളില്‍ കുടുങ്ങി വിഷ്ണുവും ആമിര്‍ഖാനും, രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ വൈറല്‍

ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്ന തിരുവനന്തപുരത്തും തൃശ്ശൂരുമാണ് അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കുക. രാജ്യത്താകമാനം ബിജെപി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയസാധ്യതയുമുള്ള 160 മണ്ഡലങ്ങളുണ്ടെന്നാണ് പാര്‍ട്ടി നല്‍കുന്ന വിവരം.

ഇതില്‍ 40 മണ്ഡലങ്ങളിലാണ് അമിത് ഷാ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്. അതില്‍ രണ്ടെണ്ണം ഇനി കേരളത്തിലുള്ളതായിരിക്കും. 160 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലെങ്കിലും വിജയിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ബിജെപി. അതിനുള് പദ്ധതികള്‍ ചിട്ടപ്പെടുത്തി കഴിഞ്ഞു.

Also Read: വെള്ളത്തില്‍ മുങ്ങി ചെന്നൈ, വീട്ടിനുള്ളില്‍ കുടുങ്ങി വിഷ്ണുവും ആമിര്‍ഖാനും, രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ വൈറല്‍

അതേസമയം, തിരുവനന്തപുരത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ ആരായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി എന്ന് തീരുമാനിച്ചിട്ടില്ല. തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്നാണ് വിവരം. എന്നാല്‍ ബിജെപി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Advertisement