മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരകുടുംബം തന്നെയാണ് കൃഷ്ണകുമാറിന്റേത്. മൂത്ത മകൾ അഹാന സിനിമയിൽ വളരെ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിൽ മികവുറ്റ അഭിനയമാണ് താരം കാഴ്ചവെച്ചത്.
കൃഷ്ണകുമാർ തന്റെ കുടുംബ വിശേഷങ്ങൾ പങ്ക് വെക്കുന്നത് അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞു കൊണ്ടാണ്. നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ ഏറ്റവും രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്.
ALSO READ
ഇപ്പോൾ അഹാനയുടെ മറ്റൊരു പ്രഖ്യാപനം എത്തിയിരിയ്ക്കുകയാണ്. നടി അഹാന കൃഷ്ണ സംവിധായികയാവുന്നു. പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപനം. ‘തോന്നൽ’ എന്നാണ് ചിത്രത്തിന് നല്കിയിരിക്കുന്ന പേര്. ഗോവിന്ദ് വസന്ത സംഗീതം, നിമിഷ് രവി ഛായാഗ്രഹണം എന്നിവ നിർവ്വഹിക്കുന്നു.
View this post on Instagram
‘ആറുമാസം മുൻപാണ് ഇങ്ങനെയൊരു ആശയം എന്റെ മനസ്സിൽ തോന്നിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ? അതിന് സ്‌നേഹവും കരുതലും പോഷണവും നൽകി അത് ജീവൻ പ്രാപിക്കുന്നത് നോക്കിനിന്നു. ഇതിനെ എന്റെ ആദ്യത്തെ കുഞ്ഞെന്നു തന്നെ വിശേഷിപ്പിക്കാം. ഞാൻ സ്‌നേഹിക്കുന്ന? ഒരുകൂട്ടം ആളുകൾ ഇതിനായി ഒത്തുചേർന്നു. ഒക്ടോബർ 30ന് ‘തോന്നൽ’ നിങ്ങളിലേക്ക് എത്തും,” അഹാന കുറിച്ചു.
അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും കൂടുതലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, 2014 ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്. അതെ പോലെ അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാട്ടുപാടുന്നതും ഡാൻസ് കളിക്കുന്നതും,വർക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകൾ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇവയെല്ലാം വളരെ വേഗം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മക്കൾക്കൊപ്പം നടൻ കൃഷ്ണകുമാറും കൂടാറുണ്ട്. എന്നാൽ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. സന്തോഷദിനങ്ങൾ എല്ലാം തന്നെ വളരെ ആഘോഷപൂർവം തന്നെയാണ് ഈ താരകുടുംബം കൊണ്ടാടുന്നത്.അത് കൊണ്ട് തന്നെ ഇവയെല്ലാം വളരെ വേഗത്തിൽ തന്നെ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടാറുണ്ട്.
മകൾക്ക് ആശംസയറിയിച്ച് അച്ഛനും എത്തിയിരുന്നു. ‘നമസ്കാരം.. എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബർ മാസം 13.🙏 1994 ഡിസംബർ 12 ന് കല്യാണം കഴിച്ചത് മുതൽ മുതൽ 1995 ഒക്ടോബർ മാസം 13 വരെ ഒരു ഭർത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബർ 13ന് ഒരാൾ കൂടി ജീവിത യാത്രയിൽ കൂടെ കൂടി… ആഹാന❤💐 അന്ന് മുതൽ പുതിയ ഒരു ടൈറ്റിൽ കൂടി കിട്ടി.. “അച്ഛൻ”. 26 വർഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ “അച്ഛൻ” എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ♥️🌹 ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയിൽ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി.. എന്ന കുറിപ്പോടുകൂടിയാണ് കൃഷ്‌ണകുമാർ മകൾക്ക് പിറന്നാൾ ആശംസിച്ചത്.
View this post on Instagram