പാതി മലയാളിയാണ് ബോളിവുഡ് താര സുന്ദരി വിദ്യ ബാലൻ. പാലക്കാട്ടുകാരിയായ വിദ്യ തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉറുമി അല്ലാത്തവയൊന്നും പുറംലോകം കണ്ടിട്ടില്ല. ഇപ്പോൾ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
എന്നാൽ തന്റെ സിനിമാ ജീവിതം മലയാള ചിത്രത്തിലൂടെയാണ് ആരംഭിച്ചതെന്നും എന്നാൽ ആ ചിത്രം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ ദുഃഖവും താരം പങ്കുവെച്ചു. ഞാൻ മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത്. എന്നാൽ ആ സിനിമ മുന്നോട്ട് പോയില്ല. മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചക്രത്തിലൂടെയാണ് വിദ്യ ബാലൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരുന്നത്.
തെന്നിന്ത്യയിൽ ഞാൻ ചെയ്ത ഒരേ ഒരു സിനിമയും അതായിരുന്നു. ഉറുമിയിലെ അതിഥിവേഷം ചെയ്തത് ഒഴിച്ചു നിർത്തിയാൽ ഞാൻ ചെയ്ത ഒരേയൊരു തെന്നിന്ത്യൻ സിനിമയും അതായിരുന്നു. തമിഴിൽ സിനിമകൾ ചെയ്യണമെന്ന് തന്നെയായിരുന്നു തുടക്കം മുതലുള്ള മോഹമെന്നും വിദ്യ ബാലൻ മുൻപൊരിക്കൽ പറഞ്ഞിരുന്നു.
Also Read
ലാലേട്ടൻ ആണ് വർഷങ്ങളായി തനിക്ക് താങ്ങായി നിന്നത് എന്ന് പറയുന്നത് ശരിയല്ല; തുറന്നടിച്ച് ഹണി റോസ്
ചതെന്നിന്ത്യയിൽ ഭാഗ്യമുണ്ടായില്ലെങ്കിലും ബോളിവുഡിലെ സൂപ്പർ താരമായാണ് വിദ്യ മാറിയത്. വ്യത്യസ്തമായ വേഷങ്ങളിലൂടെയാണ് താരം ബോളിവുഡിനെ ഞെട്ടിച്ചത്. നായകന്റെ കളിപ്പാവ ആയ വേഷങ്ങളല്ലാതെ സ്വന്തമായി വ്യക്തിത്വമുള്ള പെൺ കഥാപാത്രങ്ങളെയാണ് താരത്തിലൂടെ പിറവിയെടുത്തത.്
ബെളിവുഡിലും തുടക്കകാലത്ത് റൊമാന്റിക് സിനിമകളുടെ ഭാഗവുമായിരുന്നു വിദ്യ ബാലൻ. ഗോഡ് ഫാദർമാരോ ഇല്ലാതെയാണ് വിദ്യ സിനിമാലോകത്തേക്ക് കടന്നു വരുന്നത്. തുടക്കത്തിൽ കരിയറിൽ നിരന്തരം അവസരങ്ങൾ നിരസിക്കപ്പെട്ടെങ്കിലും പിന്നീട് കഥ മാറി.
തുടരെ വലിയ വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള വിദ്യയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും എത്തി. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും എന്നും ആരാധകരുടെ പ്രിയങ്കരി കൂടിയാണ് വിദ്യ. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വിദ്യ പൊതുവെ തുറന്ന് സംസാരിക്കാറില്ല. വിദ്യയുടെ പ്രണയങ്ങളെക്കുറിച്ച് ബോളിവുഡിൽ പലപ്പോഴായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും അതിനെ കുറിച്ചൊന്നും താരം പരസ്യമായി പ്രതികരിച്ചിരുന്നില്ല.
വിവാഹത്തിന് മുൻപ് താരത്തിന്റെ പേര് ബോളിവുഡിലെ പല താരങ്ങളുടേയും കൂടെ പറഞ്ഞുകേട്ടിരുന്നു. അതിലൊന്നായിരുന്നു പ്രമുഖ താരം ജോൺ എബ്രഹാമിന്റേത്. രണ്ടു പേരും മലയാളി വേരുകളുള്ളവരാണെന്നതു ശ്രദ്ധേയമാണ്.
സലാം ഏ ഇഷ്ഖ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട് ഇരുവരും. ആ സിനിമയിൽ അഭിനയിക്കുമ്പോഴാണ് ജോണും വിദ്യയും അടുപ്പത്തിലാണെന്ന വാർത്തകൾ പുറത്ത് വരുന്നത്. ഗോസിപ്പുകൾ പ്രചരിക്കുന്ന സമയത്ത് ജോൺ എബ്രഹാം ബിപാഷയുമായി പ്രണയത്തിലായിരുന്നു. ജോണും വിദ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എത്തിയതോടെ ബിപാഷ പ്രകോപിതയായി എന്നാണ് റിപ്പോർട്ടുകൾ. ബിപാഷ ജോണിനോട് വിദ്യയിൽ നിന്നും അകലം പാലിക്കാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ബന്ധത്തെ ബാധിക്കുമെന്ന് കരുതി വിദ്യയോടൊപ്പം അഭിനയിക്കാനിരുന്ന സിനിമയോട് ജോൺ നോ പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ജോൺ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും ഒടുവിൽ വിദ്യ തന്നെ അഭ്യൂഹങ്ങൾക്ക് വിരാമമിടുകയായിരുന്നു. കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു വിദ്യ ബാലൻ മനസ് തുറന്നത്.
താനും ജോണും തമ്മിൽ പ്രണയത്തിലാണെന്നതാണ് തെറ്റായ വാർത്തയാണെന്നാണ് വിദ്യ തുറന്നുപറയുന്നത്. കൂടാതെ, താനും ബിപാഷയും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും വിദ്യ കൂട്ടിച്ചേർത്തു.
‘എല്ലാം തെറ്റിദ്ധാരണകളാണ്. സലാം ഏ ഇഷ്ഖിന്റെ സെറ്റിൽ വച്ചാണ് എല്ലാം ആരംഭിച്ചത്. ഒരു പ്രണയവുമുണ്ടായിരുന്നില്ല. എന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടമായി എന്നത് പോലെ തന്നെ അവൻ വളരെ കൂളാണ്. ബിപാഷയുമായി എന്തെങ്കിലും അസ്വാരസ്യമുള്ളതായി തോന്നിയിട്ടില്ല. ഞങ്ങൾ എപ്പോൾ കണ്ടാലും സാധാരണ പോലെയാണ് സംസാരിക്കുന്നത്. ബിപാഷയെ പലവട്ടം കണ്ടിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ വച്ചും കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടില്ല, അടുത്ത സുഹൃത്തുക്കളുമല്ല. പക്ഷെ കാണുമ്പോൾ മാന്യമായിട്ടാണ് പെരുമാറുന്നത്.’ എന്നായിരുന്നു വിദ്യയുടെ പ്രതികരണം.
വിദ്യ ബാലൻ നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 2012 ലാണ് വിദ്യ ബാലനും സിദ്ധാർത്ഥ് റോയ് കപൂറും വിവാഹിതരാകുന്നത്. ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിനിടെയായിരുന്നു വിദ്യയും സിദ്ധാർത്ഥും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിതിരിയുകയായിരുന്നു.
അതേസമയം വിദ്യ ബാലൻ ഗർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തെത്തിയിട്ടുണ്ട്. നടി ഹുമ ഖുറേഷിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഈ ചിത്രങ്ങളിലും വീഡിയോകളിലും വിദ്യ വയർ മറച്ചുപിടിക്കാൻ ശ്രമിക്കുന്നു ണ്ടെന്നാ യിരുന്നു സോഷ്യൽ മീഡിയ കണ്ടെത്തിയത്.