മറ്റ് മാതാപിതാക്കളെ പോലെ അല്ല ഞങ്ങൾ; സന്തോഷിക്കേണ്ട സമയത്ത് ആകെ മരവിച്ച് അവസ്ഥയിലായിരുന്നു; മൂന്നാം മാസത്തിൽ ഒഴിവാക്കാനാവാത്ത തീരുമാനമായിരുന്നു അത്; ലൈവിൽ കരഞ്ഞെത്തി ബിപാഷ ബസു

1281

ബോളിവുഡിൽ ആരാധകരുടെ ഉറക്കം കെടുത്തിയ നടിമാരിൽ ഒരാളാണ് ബിപാഷ ബസു. വിവാദങ്ങളും, ഗോസിപ്പുകളും, പ്രണയവും, പ്രണയത്തകർച്ചകളും താരത്തെ വിടാതെ പിന്തുടർന്നു. അതിനിടയിലാണ് കരൺസിംഗുമായുള്ള താരത്തിന്റെ വിവാഹം. വളരെ നല്ല രീതിയിൽ പോയിരുന്ന ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചതോടെ സന്തോഷം ഇരട്ടിയായി. ഇപ്പോഴിതാ നേഹ ധൂപിയയുമായുള്ള അഭിമുഖത്തിൽ തങ്ങൾ അനുഭവിച്ച പ്രശ്‌നങ്ങൾ തുറന്ന് പറയുകയാണ് ബിപാഷ.

ബിപാഷയുടെ വാക്കുകൾ ഇങ്ങനെ; മറ്റുള്ള മാതാപിതാക്കളെ പോലെ അല്ല ഞാനും കരണും. ഞങ്ങൾ ഒരുപാട് അനുഭവിച്ചു. സന്തോഷിക്കേണ്ട സമയത്ത് ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ. മകളുടെ ആരോഗ്യപ്രശ്‌നം ഞങ്ങളെ ഒരുപാട് ബാധിച്ചു. ജനിക്കുമ്പോൾ തന്നെ അവളുടെ ഹൃദയത്തിൽ രണ്ട് ദ്വാരങ്ങൾ ഉണ്ടായിരുന്നു. വളർച്ചക്കൊപ്പം അത് താനെ അടയും എന്നാണ് കരുതിയത്. പക്ഷേ അതിനുള്ള സാധ്യതകൾ വളരെ കുറവായിരുന്നു. കാരണം അവളുടെ ഹൃദയത്തിന്റെ ദ്വാരങ്ങളുടെ വലിപ്പം വളരെ വലുതായിരുന്നു.

Advertisements

Also Read
അയാളുടെ ഉള്ളിലൊരു വിഷമുണ്ട്; അത് മറ്റുള്ളവരിലേക്കും വ്യാപിച്ചു; ഞാൻ നാടുവിടാൻ കാരണമായത് അതല്ല; വിശാലിനെതിരെ അബ്ബാസ്

സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങൾ തകർന്നുപോയി. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവളെ പൊലെ ഒരു മാലാഖ കുഞ്ഞിനെ എങ്ങനെ ഓപൺ ഹാർട്ട് സർജറിക്ക് വിടണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. സർജറിക്ക് മൂന്നാം മാസമാണ് നല്ലതെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരുപാട് ഡോക്ടേഴ്‌സുമായി ഞങ്ങൾ സംസാരിച്ചു. അതിന് ശേഷമാണ് ഞങ്ങൾ സർജറിയെ കുറിച്ച് തീരുമാനിച്ചത്. ഒഴിവാക്കാൻ സാധിക്കാത്ത ഒരു തീരുമാനമായിരുന്നു അത്.

ആറ് മണിക്കൂർ കുഞ്ഞ് ഓപ്പറേഷൻ തിയ്യറ്ററിൽ ആയിരുന്നു. പൊതുവിൽ കുഞ്ഞുങ്ങൾ കരയുക പതിവാണ്. ഈ സമയം അത്രയും മകൾ കരയാതെ ഇരിക്കുകയായിരുന്നു. ഐസിയുവിലെ നഴ്‌സുമാർ പറഞ്ഞിരുന്നത് അവരെ എല്ലാം എന്റെ മകൾ ചിരിപ്പിക്കുക ആയിരുന്നെന്ന്. എനിക്ക് ഇത്രയും കരുത്തുള്ളവരാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ആ ശക്തി തന്നത് എന്റെ കുഞ്ഞാണ്.

Also Read
സ്ത്രീധനത്തിലെ വേണിയെ ഓര്‍മ്മയുണ്ടോ , താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞോ

അതേസമയം ഇപ്പോൾ മകൾ പൂർണ്ണ ആരോഗ്യവതിയാണെന്നും, ഞാനും കരണും അടക്കം എല്ലാവരും സന്തോഷത്തിൽ ആണെന്നുമാണ് ബിപാഷ അഭിമുഖത്തിൽ പറഞ്ഞത്. മിഷ്ടി എന്നാണ് മകളുടെ പേര്. ദേവി എന്നാണ് കുടുംബം മകളെ വിളിക്കുന്നതെന്നും ബിപാഷ പറഞ്ഞു. മകളൊരു ഫൈറ്റർ ആണെന്നും. അവളുടെ നെഞ്ചിലെ മുറിവ് അവളുടെ ധൈര്യത്തിന്റെ അംഗീകാരമാണെന്നുമാണ് ബിപാഷ പറഞ്ഞത്.

Advertisement