മലയാളികളെ കുടുകുടാ ചിരിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു. എത്രകാലം കഴിഞ്ഞാലും മലയാള സിനിമയില്‍ എന്നും ഓര്‍ക്കുന്ന നടന്‍ കൂടിയാണ് അദ്ദേഹം. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ ബിനു കുതിരവട്ടവും സിനിമയിലെത്തിയിരുന്നു. ഇതിനോടകം ഒത്തിരി സിനിമകളുടെ ഭാഗമായി മാറിയിരിക്കുകയാണ് ബിനു.
മലയാളികള്‍ക്ക് ഇന്ന് പ്രിയങ്കരനായ നടനാണ് അദ്ദേഹം. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മലയാളി പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ബിനു കുതിരവട്ടം. അച്ഛനോടുള്ള സ്‌നേഹം പല നടന്മാരും തന്നോട് കാണിക്കുന്നുണ്ടെന്നും ഇതുവരെ അച്ഛന്റെ പേരില്‍ അവസരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും നടന്‍ പറയുന്നു.
താന്‍ കോഴിക്കോട് സ്വദേശിയാണ്. തന്നെ വലിയ രീതിയില്‍ ആര്‍ക്കും അറിയില്ലെന്നും പപ്പുവിന്റെ മകന്‍ എന്ന് പറഞ്ഞാണ് പലരും അറിയുന്നതെന്നും ബിനു പറയുന്നു. പപ്പുവിന്റെ മകനായത് കൊണ്ട് തന്നെ ആരും പിടിച്ച് കസേരയില്‍ ഇരുത്തിയിട്ടില്ലെന്നും അച്ഛന്‍ ഉള്ളപ്പോള്‍ എല്ലാം വളരെ നോര്‍മല്‍ തന്നെയായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
അച്ഛനോടുള്ള സ്‌നേഹം എന്താണെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നത്. പല നടന്മാരും തന്നെ പപ്പുവിന്റെ മോനെ എന്നാണ് വിളിക്കുന്നത്. അടുത്തിടെ സായി കുമാറും അങ്ങനെ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്തിരുന്നുവെന്നും ബിനു പറയുന്നു.
Also Read: പ്രേക്ഷകരെ ഞെട്ടിക്കുന്ന തിരിച്ചുവരവുമായി നിത്യ ദാസ്, ‘പള്ളിമണി’യിലെ ആദ്യ ഗാനം പുറത്ത്
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും അച്ഛനോട് വളരെ അടുപ്പമാണെന്നും അച്ഛനോടുള്ള ആ സ്‌നേഹം അവര്‍ തന്നോടും കാണിക്കുന്നുണ്ടെന്നും ബിനു പറയുന്നു.