നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട്; ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നതെന്ന് ബിനു അടിമാലി; താരത്തിന്റെ മകൾക്കും ഡൗൺ സിൻഡ്രോം ആണോയെന്ന് ആരാധകർ

266

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും എത്തി മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും എല്ലാം തന്നെ ഒരു പോലെ തിളങ്ങി നിൽക്കുന്ന കലാകാരനാണ് ബിനു അടിമാലി. നടനായും സ്റ്റേജ് പെർഫോർമർ ആയും മിമിക്രി കലാകാരാനായും പ്രിയങ്കരനായ ബിനുവിന് ആരാധകരും ഏറെയാണ്.

മിനിസ്‌ക്രീനിലെ പ്രകടനം ശ്രദ്ധയിൽപ്പെട്ട മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകാൻ ഇടപെട്ടത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു അഭിനയിച്ചു.

Advertisements

ബിനുവിന്റെ മാതാപിതാക്കൾ കൃഷിക്കാരാണ്. താരം മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളുണ്ട് ഈ ദമ്പതികൾക്ക്. മൂത്തവൻ ആത്മിക് പ്ലസ് ടുവിനും. രണ്ടാമത്തവൾ മീനാക്ഷി ഏഴാം ക്ലാസിലും. ഇളയവൾ ആമ്പൽ 3 വയസ്സുകാരിയുമാണ്.

ALSO READ- അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്; അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്; ചാക്കോച്ചനെ പിന്തുണച്ച് നിർമ്മാതാവ്

തനിക്ക് ബിനു അടിമാലി എന്ന പേര് താൻ തന്നെ ഇട്ടതാണ്. കലാഭവനിൽ കയറിയപ്പോൾ കലാഭവൻ ബിനു എന്ന് ആക്കാൻ പറഞ്ഞിരുന്നു. എന്നാൽ താൻ മാറ്റിയില്ല. നാടിന്റെ പേര് കൂടെ നിൽക്കുന്നതാണ് ഇഷ്ടം. ഒരുപാട് സ്വപ്നങ്ങൾ കണ്ട ഒരു വ്യക്തിയാണെന്നും നമ്മുക്ക് ഒരു ഫോണോ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു നമ്മുടേതെന്നും താരം പറയുന്നു.

പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിളിച്ചപ്പോൾ തന്നെ ഇറങ്ങി വന്നു. ജീവിതത്തിൽ സീരിയസ്നെസ്സ് ഇല്ലായിരുന്നു. മുൻപ് വാടകവീട്ടിൽ ആയിരുന്നു താമസം. അവൾ വന്ന ശേഷം ജീവിതം ആകെ മാറി മറിഞ്ഞു. പെണ്ണിനെ ഇറക്കി കൊണ്ടുവന്നപ്പോൾ വലിയ ഇഷ്യൂ ആയി.

ALSO READ- അമ്മ അനുഭവിച്ചത് ഞാനും അനുഭവിച്ചു; ഉണ്ണി സാർ എന്ത് വൃത്തി കേട് ചെയ്താലും എനിക്ക് സഹിക്കേണ്ട കാര്യമില്ല; ചാനലിന് മുകളിലോട്ട് വളർന്നിട്ടില്ലെന്നും മുടിയൻ ഋഷി

ആദ്യം കുഞ്ഞമ്മയുടെ വീട്ടിലേക്ക് ആണ് അവളേയും കൊണ്ട് പോകുന്നത്. അവിടെ നിന്നുമാണ് ജീവിതം മാറുന്നത്. പെയിന്റിങ് പണിക്ക് ഞാൻ പോയി തുടങ്ങുന്നത് അവിടെ നിന്നാണ്. മൂത്തമകൻറെ ചോറൂണിന് പൈസ ഇല്ല കൈയ്യിൽ. അനുജനാണ് എനിക്ക് പൈസ തരുന്നത്. സ്‌നേഹനിധിയായ അമ്മയുടെയും കൂടപ്പിറപ്പുകളുടെ സ്വന്തമായതാണ് എന്റെ ഒക്കെ ഭാഗ്യം എന്ന് ബിനു സ്റ്റാർ മാജിക് വേദിയിലെത്തിയപ്പോൾ പറഞ്ഞു.

ഇതോടെ ബിനുവിന്റെ സഹോദരിയാണ്‌സംസാരിക്കുന്നത്. എന്റെ പൊന്നുമോൻ ആണ് അവൻ. അവന് അപകടം സംഭവിച്ചപ്പോൾ നമ്മൾ തകർന്ന്‌പോയി. അവന് ഒരിക്കലും ഒന്നും വരരുതെന്ന പ്രാർത്ഥനയാണെന്ന് സഹോദരി പറയുന്നു.

ALSO READ- സിനിമയിൽ നിന്നും വിളിച്ചിരുന്നു; പക്ഷെ പോയില്ല, ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് ആഗ്രഹം: ചിന്ത ജെറോം

തനിക്ക് ഇന്ന് നിറയെ പരിപാടികളുണ്ട്, വലിയ കഷ്ടപ്പാടുകൾ ഇല്ലാതെ പോകുന്നുണ്ടെന്നും ബിനു അടിമാലി പറയുന്നു.. അതുകൂടാതെ താൻ ഫോർച്യൂണർ സ്വന്തമാക്കിയത് തീർത്തും അപ്രതീക്ഷിതം ആയിരുന്നെന്ന് പറയുകയാണ് ബിനു അടിമാലി. മൂത്തമോനെ പോലെയാണ് കാറിനെ നോക്കുന്നത്. ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് എന്റേത് തന്നെ ആണോ എന്ന് ചിന്തിക്കാറുണ്ട് എന്നും ബിനു പറയുന്നു.

ഇതിനിടെ, ബിനുവിന്റെ മകളെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മുൻപൊരിക്കൽ സ്റ്റാർ മാജിക്കിൽ സന എന്ന ഡൗൺ സിൻഡ്രോം ബാധിച്ച ഒരു കുട്ടി പങ്കെടുക്കാൻ എത്തിയപ്പോൾ ‘നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട്’.

‘ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതൽ എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത് എന്ന്’ ബിനു പറഞ്ഞിരുന്നു. ഇതോടെ ബിനുവിന്റെ മകൾക്കും ഇതേ അസുഖം ആണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നതും.

Advertisement