സിനിമാ താരങ്ങളുടെ മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. പറഞ്ഞുവരുന്നത് ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയെ കുറിച്ചാണ്. യുകെയില്‍ ഷെഫ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിരിക്കുകയാണ് താരപുത്രി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കും എന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി.
സായ്കുമാറിന്റെയും ബിന്ദു പണിക്കരുടെയും മകള്‍ എന്നറിയപ്പെടാനാണ് എനിക്കിഷ്ടമെന്നും താരപുത്രി പറഞ്ഞു. കുക്കിങ് എനിക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. ഒരു വര്‍ഷം ഞാന്‍ യുകെയിലായിരുന്നു. ഇപ്പോള്‍ പഠനം കഴിഞ്ഞ് തിരിച്ചുവന്നിരിക്കുകയാണ്.
Also readഎല്ലാം അവസാനിച്ചു എന്നെടുത്ത് നിന്നും എല്ലാം തുടങ്ങുകയായിരുന്നു ; പുതിയ സിനിമയെ കുറിച്ച് സൂരജ് സണ്‍
ആദ്യമൊന്നും സാധനങ്ങള്‍ പോലും എന്താണെന്ന് അറിയില്ലായിരുന്നു. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിടിച്ചുനിന്നുവെന്ന് കല്യാണി പറഞ്ഞു. എന്നാല്‍ അത് കരിയറാക്കുന്നതിനെക്കുറിച്ചൊന്നും ഇതുവരെ ആലോചിച്ചിട്ടില്ലെന്നും താരം പറഞ്ഞു. അവിടെ ഉള്ളപ്പോള്‍ ജീവിതച്ചെലവ് ഭയങ്കര കൂടുതലായിരുന്നു. എന്നും ക്ലാസുള്ളത് കൊണ്ട് പാര്‍ട് ടൈം അധികം ചെയ്യാനും പറ്റുന്നുണ്ടായിരുന്നില്ല.
തന്നെ കുറിച്ച് വന്ന ഗോസിപ്പിനെ കുറിച്ചും താരപുത്രി സംസാരിച്ചു. നാലരക്കോടി മുടക്കി ബിന്ദു പണിക്കരുടെ മകള്‍ യുകെയില്‍ എന്നായിരുന്നു വാര്‍ത്ത, നാലരക്കോടിക്ക് ഏത് കോഴ്സാണെന്ന് കല്യാണി ചോദിച്ചു. നാലല്ല, പത്തെന്ന് പറഞ്ഞൂടേയെന്നായിരുന്നു എന്റെ ഫ്രണ്ട്സ് ചോദിച്ചത്. ഗോസിപ്പുകളൊക്കെ കേട്ട് ശീലമായി കല്യാണി പറഞ്ഞു.
അതേസമയം മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളില്‍ പ്രധാനിയാണ് ബിന്ദു പണിക്കര്‍. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാന്‍ താരത്തിന് എളുപ്പത്തില്‍ സാധിക്കും. പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു. ഈ നടി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.