മലയാള സിനിമയില്‍ ഹാസ്യമുള്‍പ്പടെയുള്ള വേഷങ്ങള്‍ അനായാസേനെ അവതരിപ്പിക്കുന്ന താരമാണ് ബിന്ദു പണിക്കര്‍. വളരെ ചെറുപ്പത്തില്‍ സിനിമയില്‍ എത്തി എങ്കിലും നായികാ കഥാപാത്രങ്ങളുടെ നിഴലിലായിരുന്നു ബിന്ദു പണിക്കരുടെ കഥാപാത്രം എപ്പോഴും. പിന്നീട് സഹനടിയായും അമ്മ വേഷങ്ങളിലും മുതിര്‍ന്ന സ്ത്രീയായുമൊക്കെയാണ് ബിന്ദു പണിക്കരെ പ്രേക്ഷകര്‍ കണ്ടത്.
പ്രായത്തിനൊത്ത വേഷങ്ങള്‍ ചെറിയ പ്രായത്തില്‍ ചെയ്യാന്‍ കഴിയാതെ പോയെങ്കിലും കിട്ടിയ വേഷങ്ങളെല്ലാം മികവുറ്റതാക്കിയിരുന്നു ബിന്ദു പണിക്കര്‍. പലവിധ അസുഖങ്ങളെ തുടര്‍ന്ന് ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലെങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം അവര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇടയ്ക്ക് സായ് കുമാറിനൊപ്പമുള്ള ചിത്രങ്ങളും മകളോടൊപ്പമുള്ള റീല്‍സുകളും വൈറലായിരുന്നു.
കലാ പാരമ്പര്യം പറയാനില്ലാതെ സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഗ്രേസ് ആന്റണി. നര്‍ത്തകിയായ ഗ്രേസ് പല തരത്തിലുള്ള പരിഹാസങ്ങളേയും നേരിട്ടാണ് സിനിമയുടെ ലോകത്തേക്ക് എത്തിയത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ ചിത്രം മതി ഗ്രേസ് ആന്റണിയും റേഞ്ച് മനസിലാക്കാന്‍.
കുമ്പളങ്ങിയിലെ സൈക്കോ ആയ ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യ സിമിയുടെ വേഷത്തിലാണ് താരമെത്തിയത്. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്തേക്ക് എത്തുന്നത്.
പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി. ഗ്രേസ് പ്രധാന വേഷത്തിലെത്തിയ ഒരു ഹലാല്‍ ലൗ സ്റ്റോറി, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രം റോഷാക്കാണ് ഗ്രേസ് നായികയായെത്തുന്ന പുതിയ ചിത്രം. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം ഇപ്പോള്‍.
നൃത്തത്തിനൊപ്പം മോഡലിംഗ് രംഗത്തും വളരെ സജീവമാണിപ്പോള്‍ ഗ്രേസ്. ഇപ്പോഴിതാ, ബിന്ദുപണിക്കരെ കുറിച്ചും ഗ്രേസ് ആന്റണിയെക്കുറിച്ചും താരതമ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. അദ്ദേഹം പങ്കുവെച്ച ചില കുറിപ്പുകള്‍ ഏറെ ശ്രദ്ധേയമാകുകയായണ്.
‘ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി ഇവര്‍ തമ്മില്‍ എന്തെങ്കിലും സാമ്യത തോന്നിയുട്ടുണ്ടോ’ എന്നാണ് അജിന്‍ മണ്ണൂര്‍ സിനിമ ആരാധകന്‍ ചോദിക്കുന്നത്. ‘ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി ഇവര്‍ തമ്മില്‍ എന്തെങ്കിലും സാമ്യത തോന്നിയുട്ടുണ്ടോ..
എനിക്ക് തോന്നിയിട്ടുണ്ട് രണ്ട് പേരും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തവരാണ് അരയന്നങ്ങളുടെ വീട്ടിലും കുമ്പളങ്ങി നൈറ്റ്സിലും ഇവര്‍ രണ്ട് പേരും എത്ര നന്നായാണ് അഭിനയിച്ചിരിക്കുന്നത്.’
‘ഏതോ സിനിമയില്‍ mt പറയുന്ന പോലെ ബിന്ദു പണിക്കര്‍ മിക്കപ്പോഴും പേരില്ലാത്ത മറ്റേകുട്ടിയായി, നിഴലായി മാത്രമാണ് കണ്ടിട്ടുള്ളത്. അവര്‍ നായികയായി പെര്‍ഫോം ചെയ്യുന്നത് കാണാന്‍ നമുക്ക് വിധിയില്ലാതെപോയി…. കുമ്പളങ്ങിയും കനകം കാമിനിയും മാത്രമേ ഗ്രേസിനെ കാണാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂവെങ്കിലും പാര്‍വതി കഴിഞ്ഞാല്‍ ഇവരെയാണിഷ്ടം… Not:mt – ആരണ്യകം , ”എവിടെ മറ്റേ കുട്ടി??” ‘ മറ്റേകുട്ടിക്ക് പേരില്ല., ‘ അവഗണനയുടെ മനോഹരമായ അവതരണമായത് കൊണ്ട് ഉപയോഗിച്ചു എന്നേയുള്ളൂ.’-എന്ന് അജിന്‍ കുറിക്കുന്നു.