സിനിമ അങ്ങനെയായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാല്‍ അഭിനയ ജീവിതം ആരംഭിച്ചപ്പോള്‍ പലതും മനസ്സിലായി, തുറന്നുപറഞ്ഞ് ബിന്ദു പണിക്കര്‍

95

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ബിന്ദു പണിക്കര്‍. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികലുടെ പ്രിയങ്കരിയായ നടി ആരാധകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലും ബിന്ദു പണിക്കര്‍ സജീവമാണ്.

നടന്‍ സായ് കുമാറിനെയാണ് ബിന്ദു പണിക്കര്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

Advertisements

സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

Also Read: രണ്ടു ഭാര്യമാര്‍ക്കും നടുവിലിരുന്ന് സജിന്‍, പുതിയ വിശേഷം പങ്കുവെച്ച് സാന്ത്വനം താരങ്ങള്‍, ആകാംഷയിലായി ആരാധകര്‍

സിനിമയില്‍ നിന്നും കുറച്ച് ഇടവേളയെടുത്ത ബിന്ദു പണിക്കര്‍ റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ബിന്ദു പണിക്കറുടെ ഒരു അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

തന്റെ സിനിമയിലേക്കുളള വരവിനെക്കുറിച്ചും സിനിമാലോകത്തെക്കുറിച്ചുമാണ് ബിന്ദു പണിക്കര്‍ അഭിമുഖത്തില്‍ പറയുന്നത്. അഭിനയ ജീവിതം തനിക്ക് വലിയ ഭാഗ്യമാണ് തന്നതെന്നും ആദ്യം കരുതിയത് സിനിമാക്കാരെല്ലാം മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്നുമായിരുന്നെന്ന് ബിന്ദുപണിക്കര്‍ പറയുന്നു.

തന്റെ ഏറ്റവും വലിയ ഭാഗ്യം എന്നത് അഭിനയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ്. ആദ്യ കാലങ്ങളില്‍ അഭിനേതാക്കളെല്ലാം ഷൂട്ടിങ് ലൊക്കേഷനില്‍ ഒന്നിച്ചിരുന്ന് സംസാരിക്കാറൊക്കെയുണ്ടായിരുന്നുവെന്നും അതിലൂടെ ആത്മബന്ധങ്ങള്‍ വളര്‍ന്നിരുന്നുവെന്നും എന്നാല്‍ ഇന്ന് അതെല്ലാം മാറിപ്പോയെന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: നയൻതാരക്ക് മുന്നിൽ താൻ രണ്ട് തവണ വീണു പോയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്, സംഭവം ഇങ്ങനെ

ഇന്ന് ഷൂട്ടിങ് ലൊക്കേഷനില്‍ പോയാല്‍ പസ്പരം അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. പക്ഷേ ഇന്നത്തെ സിനിമയിലെ യുവതാരങ്ങളെയും ബാലതാരങ്ങളെയുമെല്ലാം പരിചയപ്പെടുന്നത് സന്തോഷമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

Advertisement