മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ബിലാല്‍.
മലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് അവതാരമായ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തന്റെ രണ്ടാം വരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അനൌണ്‍സ് നടന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ബിലാലിനോട് പക തീര്‍ക്കാന്‍ സായിപ്പ് ടോണിയുടെ അനുജന്‍ എത്തുകയാണ്. കുരിശിങ്കല്‍ കുടുംബത്തിന്റെ തായ്‌വേര് പിഴുതെടുക്കുകയാണ് അവന്റെ ലക്ഷ്യം. ക്രിസ്റ്റഫര്‍ എന്ന അനുജനായി, വില്ലനായി എത്തുന്നത് ഫഹദ് ഫാസില്‍ ആണ്. ഇത്തരമൊരു കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എഎഫ്‌എക്സ് മൂവി ക്ലബ്ബില്‍ രാഹുല്‍ രാജ് എഴുതിയ കഥയാണ് ശ്രദ്ധേയമാകുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിജോ യുടെ ഓര്‍മ്മദിവസം കൈയില്‍ പൂക്കളുമായി ബ്ലാക് ഫിയറ്റ് പദ്മിനി കാറില്‍ വെള്ള ഷര്‍ട്ടും ,ബ്ലൂ ജീന്‍സ് ധരിച്ച് ഒരു കൂളിംഗ് ഗ്ലാസ് വച്ച് പള്ളി സെമിത്തേരിയിലേക്ക് കാലെടുത്തുവയ്ക്കുന്നതായിരുന്നു ബിലാലിന്റെ intro Scene with that Terffic Bgm.
ബിലാലിന്റെ കൂടെയുള്ളത് മേരി ടീച്ചര്‍ നേരിട്ട് പറയാതെ പറഞ്ഞ ഏല്‍പ്പിച്ചിട്ടു പോയ അബു(ദുല്‍ഖര്‍സല്‍മാന്‍)
ആയിരുന്നു. കൊച്ചിയില്‍ നിന്ന് അബുവുമായി നാടുവിട്ട് ബിലാല്‍ പതിനൊന്നു വര്‍ഷത്തിനു ശേഷമാണ് കൊച്ചിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. തനിക്ക് ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകള്‍ ഒന്നും അബുവിന് സംഭവിക്കരുത്.
അങ്ങനെ സംഭവിച്ചാല്‍ അത് മേരി ടീച്ചറിന്റെ ആത്മാവിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്, അത് എന്നതുകൊണ്ടാണ് ബിലാല്‍ അബുവിനെ കൊച്ചിയില്‍ നിന്ന് മാറ്റിയതും. ഉയര്‍ന്ന് വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയച്ചതും. പക്ഷെ ഇപ്പോള്‍ എടിയുടെയും മുരുകന്റെയും നിര്‍ബന്ധപ്രകാരമാണ് ബിലാല്‍ കൊച്ചിയിലേക്ക് മടങ്ങിവന്നത്.. ബിലാല്‍ കൂടെയുണ്ടെങ്കില്‍ സുരക്ഷിതരാണ് അവര്‍ എന്ന് വിശ്വാസം കൊണ്ട് . സുരക്ഷിതരല്ല എന്ന തോന്നലിനെ കാരണങ്ങള്‍ പലതുണ്ട്..
കൊച്ചി ഇന്ന് ഭരിക്കുന്നത് 2 ഗ്യാങ്ങുകള്‍ ഒന്ന് പാണ്ടി അസിയുടെ(വിനായകന്‍) ഏതും, രണ്ട് മുണ്ടന്‍ സേവിയുടെ (ചെമ്ബന്‍ വിനോദ്)ഏതും .ഈ രണ്ടു ഗ്യാങ്ങുകളുടെയും head ആണ് ബിലാല്‍ എന്നെന്നേക്കുമായി ഇല്ലാതാക്കി കളഞ്ഞു സായിപ്പ് ടോണിയുടെ അനിയന്‍ ക്രിസ്റ്റഫര്‍ (ഫഹദ് ഫാസില്‍) പക്കാ -ve shaded violentic character like a psycho. കള്ളും കഞ്ചാവും മയക്കുമരുന്നും ഗ്യാംഗ് വാറുകളും കൊല്ലും കൊലയും ഒക്കെയായി കുത്തഴിഞ്ഞ ഒരു നഗരമായി മാറി കഴിഞ്ഞു ഇന്ന് കൊച്ചി.
ബിലാല്‍ പറഞ്ഞുതീര്‍ത്ത് പഴയ പല കണക്കുകളും ചെയ്തുവച്ച പകപോക്കലുകളും വര്‍ഷങ്ങള്‍ക്ക് ശേഷം എടിയെയും മുരുകനെയും തേടി എത്തിരിക്കുകയാണ്.
ബീച്ചില്‍ ഒരു റസ്റ്റോറന്‍റ് ഒരുമിച്ച് നടത്തി സന്തോഷമുള്ള ഒരു ജീവിതം ആസ്വദിച്ചു വരുന്ന എടിയും മുരുകനും നേരിടേണ്ടി വരുന്ന് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ബിലാലിനെ സാന്നിധ്യം അനിവാര്യമാണ് ബിലാല്‍ ഉണ്ടെങ്കിലേ ചിലര്‍ അടങ്ങുകയുള്ളൂ മടങ്ങുകയുള്ളൂ.
ബിലാലിന്റെ കുടുംബത്തിനെ ഇല്ലാതാക്കണം എന്ന തീരുമാനിച്ചുറപ്പിച്ച ഇരിക്കുകയാണ് ക്രിസ്റ്റഫര്‍ . എടിയുടെ ഭാര്യയായിരുന്നു അവന്‍റെ ആദ്യലക്ഷ്യം അതവന്‍ അതിക്രൂരവും ദാരുണമായി തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു അവനറിയാം വേണ്ടപ്പെട്ടവര്‍ക്ക് വേദനിച്ചാല്‍ മാത്രമേ ബിലാല്‍ മടങ്ങി എത്തുകയുള്ളൂ ..കണക്കുകള്‍ നേര്‍ക്ക് നേരെ നിന്ന് തീര്‍ക്കാന്‍ ബിലാല്‍ അവന്‍റെ മുന്നില്‍ വരണം.
സ്വന്തം ചേട്ടന്‍ സായിപ്പ് ടോണി യേ ബിലാല്‍ ഇല്ലാതാക്കുമ്ബോള്‍ പ്രതികരിക്കാന്‍ തക്ക കെല്പ് അവന്‍ അന്ന് ഉണ്ടായിരുന്നില്ല.. അവന്‍ വളരുന്നതിനോടൊപ്പം അവന്‍റെ പകയും വളര്‍ന്നു. സഹോദരന്മാരുടെ വേര്‍പാട് കണ്ടു പകച്ചുനില്‍ക്കുന്ന ബിലാലിന്റെ മരണം അതാണ് അവന്റെ ലക്ഷ്യം.
കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ് എന്നത് ക്രിസ്റ്റഫര്‍ നെ മനസ്സിലാക്കി കൊടുക്കുന്നതിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്..
ഗംഭീര Bgm ,കിടിലന്‍ ഡയലോഗുകള്‍, കഥാപാത്രങ്ങളുടെ തകര്‍പ്പന്‍ ഗെറ്റപ്പുകള്‍, ആക്ഷന്‍ സീക്വന്‍സുകള്‍, മാരക സ്ക്രിപ്റ്റ് വര്‍ക് ,ഒരുപാട് unexpected ഗസ്സ്റ്റ് അപ്പിയറന്‍സ് ,twist thrill എന്നിവയെല്ലാം കൊണ്ട് സമ്ബന്നമാണ് ഇൗ ചിത്രം.. ബിലാല്‍ 2 ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല.