സിനിമ ലോകത്ത് നിന്നും വരുന്നത് മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയാണ്. ബിലാലിന്റെതിരക്കഥയ്ക്ക് അന്തിമ രൂപമായെന്നാണ് സൂചന.
ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമായേക്കും. കാതറിന്‍ ട്രീസയെയാണ് മറ്റൊരു വേഷത്തിനായി പരിഗണിക്കുന്നത്.
ഇക്കാര്യം പുറത്തുവന്നതോടെ വില്ലനായിട്ടാണോ ഫഹദ് എത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. എം പദ്മകുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റില്‍ അമല്‍ നീരദും സംഘവും ബിലാലിനായി മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി.
ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കാനാകുമെന്നതിനും മറ്റ് പ്രൊഡക്ഷന്‍ കാര്യങ്ങളിലും ഏകദേശ ധാരണയായെന്നാണ് വിവരം. പഴകി തേഞ്ഞ അഖ്യാന രീതിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപോയ മലയാള സിനിമക്ക് ഒരു ട്രന്റ് സെറ്റര്‍ ആണ് അമല്‍ നീരദ് ഒരുക്കിയത്.
ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്. ബിലാലിന്റെ ആദ്യ കാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. പ്രായമുള്ള സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക എന്നാണ് സൂചന. കൊച്ചിയിലായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുന്നത്.
ബിഗ് ബിയില്‍ കണ്ട ബിലാല്‍ ജോണ്‍ കുരിശിങ്കലിനേക്കാള്‍ മാസായിരിക്കും ബിലാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തായാലും 2018ല്‍ തന്നെ ബിലാല്‍ സംഭവിക്കും. അത് സംവിധായകന്‍ നല്‍കുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം അതാണ് ബിലാല്‍.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബിജിഎം.
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം തന്നെയാണ്.